Main Menu

മെട്രോ മഹാരാജാസിലേക്ക്; ഉദ്ഘാടനം ഒക്ടോബർ മൂന്നിന്

  
മെട്രോ ട്രെയിന്‍ സര്‍വീസ് മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ നീട്ടുന്നതിന്റെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന് നടക്കും. എറണാകുളം ടൗണ്‍ഹാളില്‍ രാവിലെ 11നാണ് ഉദ്ഘാടന ചടങ്ങ്.  കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിക്കുക.

റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ഇതിനകം ലഭിക്കും.ഈ മാസം 25,26 തീയതികളിലാണ് മഹാരാജാസ് കോളേജ് വരെയുള്ള സിഗ്നല്‍ സംവിധാനവും ട്രാക്കും റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ പരിശോധിക്കാൻ എത്തുമെന്ന് അറിയിച്ചിട്ടുള്ളത്.  മഹാരാജാസ് വരെ മെട്രോ നീട്ടുന്നതോടെ ട്രെയിന്‍ എത്തുന്ന സ്‌റ്റേഷനുകളുടെ എണ്ണം 16 ആയി ഉയരും.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്