Main Menu

മുഖ്യമന്ത്രി നാളെ അമേരിക്കന്‍ മലയാളികളെ കാണും

ചികിത്സയുമായി ബന്ധപ്പെട്ട അമേരിക്കയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ അമേരിക്കന്‍ മലയാളികളെ കാണും. ന്യൂയോര്‍ക്കിലെ ദ ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി മലയാളികളെ അഭിസംബോധന ചെയ്യും.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ പുതിയ കേരളം സൃഷ്ടിക്കാന്‍ യുഎസ് മലയാളികള്‍ക്ക് എന്ത് ചെയ്യാനാകുമെന്ന കാര്യം മുഖ്യമന്ത്രി പരിപാടിയില്‍ പങ്കുവെച്ചേക്കും. പ്രളയകാലത്ത് കേരളത്തെ സഹായിക്കാൻ മുന്നോട്ടുവന്ന അമേരിക്കൻ മലയാളി സംഘടനാ ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കും. ലോക കേരള സഭ അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായേക്കും.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്