Main Menu

മുഖ്യമന്ത്രി നല്‍കിയ കുറിപ്പിലെ ഉള്ളടക്കം പുറത്ത് പറയാനാകില്ല; കുറിപ്പുകള്‍ നല്‍കുന്ന രീതി സ്വാഭാവികമെന്ന് സ്പീക്കറുടെ ഓഫീസ്

തിരുവനന്തപുരം: കുറിപ്പുകള്‍ നല്‍കുന്ന രീതി സ്വാഭാവികമെന്ന് സ്പീക്കറുടെ ഓഫീസ്. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവുമെല്ലാം കുറിപ്പുകള്‍ നല്‍കാറുണ്ട്. മുഖ്യമന്ത്രി നല്‍കിയ കുറിപ്പിലെ ഉള്ളടക്കം പുറത്ത് പറയാനാകില്ല. ബില്ലുകള്‍ പരിഗണിക്കാതെ പോകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നുവെന്നും സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ കുറിപ്പ് കിട്ടിയാണ് നിയമസഭ പിരിച്ചുവിടാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കിയതെന്നാണ് പ്രതിപക്ഷനേതാവിന്‍റെ ആരോപണം. നിയമസഭ മുഖ്യമന്ത്രി തന്നെ തടസപ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. സഭ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സ്പീക്കര്‍ക്ക് കുറിപ്പ് നല്‍കി. മന്ത്രി ജലീലിന്റെ ബന്ധുനിയമനം ആണ് ഇന്ന് പ്രതിപക്ഷം ഉന്നയിക്കാനിരുന്നത്. ഇതില്‍ മറുപടി പറയാനില്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഒളിച്ചോട്ടമെന്നും ചെന്നിത്തല ആരോപിച്ചു.  മുഖ്യമന്ത്രി സഭയില്‍ പെരുമാറിയത് പാര്‍ട്ടി സെക്രട്ടറിയെപ്പോലെയാണെന്നും ചെന്നിത്തല പറഞ്ഞു.

സഭാനടപടികളുടെ ദൃശ്യങ്ങളില്‍ നിയമസഭാ ജീവനക്കാരന്‍ സ്പീക്കര്‍ക്ക് കുറിപ്പ് നല്‍കുന്നത് വ്യക്തമാണ്. കുറിപ്പ് എഴുതി മുഖ്യമന്ത്രി ജീവനക്കാരന്റെ കയ്യില്‍ കൊടുത്തുവിടുന്നു. ഡയസിന് താഴെ ഇരിക്കുന്ന മറ്റൊരു ജീവനക്കാരന് കൈമാറിയ കുറിപ്പ് അദ്ദേഹം മറ്റൊരാള്‍ക്ക് കൈമാറുന്നു. ഇയാളാണ് കുറിപ്പ് സ്പീക്കര്‍ക്ക് കൈമാറുന്നത്. കുറിപ്പ് വായിച്ചശേഷം ഈ സഭ ഇങ്ങനെ കൊണ്ടുപോകാന്‍ പറ്റില്ല എന്ന് സ്പീക്കര്‍ പ്രഖ്യാപിക്കുകയാണ്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്