Main Menu

മുഖ്യമന്ത്രിയുടെ വാദങ്ങള്‍ക്ക് നാളെ മറുപടിയെന്ന് പന്തളം കൊട്ടാരം

 

പന്തളം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ക്ക് നാളെ മറുപടിയെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ. വിശ്വാസികളുടെ പ്രാര്‍ത്ഥന ഫലിച്ചുവെന്നും പന്തളം കൊട്ടാര പ്രതിനിധി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം പൂര്‍ണ്ണമായിട്ടും കണ്ടില്ലെന്നും പന്തളം കൊട്ടാരത്തെ ബാധിക്കുന്ന കാര്യങ്ങള്‍ പരിശോധിച്ച ശേഷം നാളെ വാര്‍ത്താസമ്മേളനം നടത്തുമെന്നും ശശികുമാര വര്‍മ്മ പറഞ്ഞു. തന്ത്രിയുടെയും പരിചാരകരുടെയും അധികാരം എന്താണെന്ന് കാര്യം തന്ത്രസമുച്ഛയത്തില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം പരിശോധിച്ച ശേഷം മറുപടി പറയും. ശബരിമല ക്ഷേത്രത്തെ സംരക്ഷിക്കാന്‍ ഭക്തജനങ്ങള്‍ ഉണ്ടെന്നും ശശികുമാര വര്‍മ്മ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ പ്രവേശിച്ചാല്‍ ശബരിമല നട അടച്ച് താക്കോല്‍ നല്‍കി പതിനെട്ടാംപടിയിറങ്ങുമെന്ന് പ്രഖ്യാപിച്ച തന്ത്രിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചത്. ശബരിമല ക്ഷേത്രത്തിലെ പൂജാദികര്‍മങ്ങള്‍ തീരുമാനിയ്ക്കാനുള്ള അവകാശം തന്ത്രിയ്ക്കുണ്ടാകാം, പക്ഷേ ഭരണപരമായ തീരുമാനങ്ങളെടുക്കാനുള്ള അവകാശം ബോര്‍ഡിനാണെന്ന് മറന്ന് പോകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസികള്‍ കടക്കുന്നത് തടയുകയല്ല, അവരെ പ്രവേശിപ്പിക്കുക എന്ന ഉത്തരവാദിത്തമാണ് ബോര്‍ഡിനും തന്ത്രിയ്ക്കുമുള്ളത്. അത് മറന്ന്, ക്ഷേത്രം അടച്ചിടുമെന്ന് പ്രഖ്യാപിച്ച്, സുപ്രീംകോടതി വിധി അട്ടിമറിയ്ക്കാന്‍ തന്ത്രിയും പരികര്‍മികളും ശ്രമിച്ചത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്