For all the sons of the world…If your Mama is your Queen then there is no stopping you from being The Happy Prince. ( and an iPad loaded with games helps too )
‘മാമാ ഈസ് മൈ ക്വീന്‍’ ആ വരികള്‍ക്ക് വലിയൊരു അര്‍ത്ഥമുണ്ട്; രഹസ്യം വെളിപ്പെടുത്തി ഷാരൂഖ്

മുംബൈ: ബോളിവുഡ് കിങ് ഖാനും ഭാര്യ ഗൗരിക്കും മകന് അബ്രാമിനും ഇത് ഒഴിവുകാലമാണ്. തന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ എന്നും സന്തോഷം കാണിക്കുന്ന ഷാരൂഖ് ഇത്തവണത്തെ ഒഴിവുകാല ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ്.
വെളുപ്പും നീലയും കലര്‍ന്ന വസ്ത്രങ്ങള്‍ ധരിച്ച ഗൗരിയും അബ്രാമും ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി കഴിഞ്ഞു. അമ്മയെ രാജ്ഞിയായി പ്രഖ്യാപിച്ചു കൊണ്ട് അബ്രാമിന്റെ ‘മാമാ ഈസ് മൈ ക്വീന്‍’ എന്ന് എഴുതിയ ടീഷര്‍ട്ടാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയത്. ആ ചിത്രത്തിന് താഴെ ഖാന് കുറിച്ച വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
‘അമ്മയാണ് നിങ്ങളുടെ രാജ്ഞിയെങ്കില്‍ സന്തോഷത്തിന് അതിരുകളില്ലാത്ത രാജകുമാരനാണ് നിങ്ങളെന്നാണ് ലോകത്തുള്ള ആണ്മക്കളെ കൂടി അഭിസംബോധന ചെയ്തു കൊണ്ട്’ ഷാരൂഖ് ആ കുറിപ്പില്‍ പറയുന്നു.
‘നിറയെ ഗെയിമുകള്‍ ഉള്ള ഐ പാഡ് കൂടിയുണ്ടെങ്കില്‍ സംഗതി എളുപ്പമായെന്നും’ സ്വതസിദ്ധമായ ശൈലിയില്‍ ആത്മഗതം ചെയ്താണ് ബോളിവുഡ് സൂപ്പര്‍താരത്തിന്റെ ഇന്‍സ്റാഗ്രാമിലെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. അബ്രാമിന്റെ വ്യത്യസ്ത ഭാവങ്ങള്‍ പകര്‍ന്ന ചിത്രങ്ങള്‍ ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ ഏറ്റു വാങ്ങിയത്.