Main Menu

മാന്നാമംഗലം പള്ളിത്തര്‍ക്കം: ഓര്‍ത്തഡോക്‌സ് -യാക്കോബായ വിഭാഗങ്ങളെ കലക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു

തൃശൂര്‍: മാന്നാമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഇന്നലെ രാത്രിയിലുണ്ടായ ഓര്‍ത്തഡോക്‌സ് -യാക്കോബായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുവിഭാഗത്തെയും കലക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. അക്രമം ഉണ്ടായ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം പള്ളിത്തര്‍ക്കത്തിലിടപ്പെട്ടത്. 12 മണിക്ക് കലക്ടറേറ്റിലാണ് യോഗം. ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ പ്രതിനിധികള്‍ ചര്‍ച്ചയ്ക്ക് വരണമെന്ന് ജില്ലാ കലക്ടര്‍ ടി.വി.അനുപമ ആവശ്യപ്പെട്ടു.

പള്ളിത്തര്‍ക്കത്തിനിടയാക്കിയത് പൊലീസിന്റെ പിടിപ്പുകേടാണെന്ന് ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹനാന്‍ മാര്‍ മിലിത്തിയോസ് ആരോപിച്ചു. അക്രമം ഉണ്ടാകാനായി പൊലീസ് കാത്തിരുന്നു. കോടതി വിധി അംഗീകരിച്ച് സഹന സമരം നടത്തിയവര്‍ക്കെതിരെ യാക്കോബായ വിഭാഗം പള്ളിക്ക് അകത്ത് നിന്ന് കല്ലെറിയുകയായിരുന്നു. എന്നാല്‍ കല്ലെറിഞ്ഞവരെ അറസ്റ്റ് ചെയ്യാതെ പൊലീസ് സഹന സമരം നടത്തിയ ഓര്‍ത്തഡോക്‌സ് വിശ്വാസികളെ കല്ലെറിയുകായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു.

മാന്ദാമംഗലം പള്ളി സംഘര്‍ഷത്തെ തുടര്‍ന്ന് 120 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹനാന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാം പ്രതി. നിരവധി വൈദികരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഉച്ചയോടെ എല്ലാവരെയും അറസ്റ്റ് ചെയ്ത് നീക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സ്ഥലത്ത് കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്