Main Menu

മാഡം കാവ്യയെന്ന വെളിപ്പെടുത്തല്‍:വേണ്ടി വന്നാല്‍ സുനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് എ.വി ജോര്‍ജ്

പൈനാവ്: നടിയെ ആക്രമിച്ച കേസിലെ ‘മാഡം’ നടി കാവ്യ മാധവനാണെന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലില്‍ വേണ്ടി വന്നാല്‍ സുനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് റൂറല്‍ എസ് പി എ വി ജോര്‍ജ്. അന്വേഷണ സംഘം കൂടിയാലോചിച്ച് പരിശോധിച്ച ശേഷം തീരുമാനമെടുക്കും. തെളിവുകള്‍ എല്ലാം പരിശോധിച്ച് കൃത്യമായി പഠിച്ച ശേഷം കുറ്റപത്രം സമര്‍പ്പിക്കുമെന്നും എവി ജോര്‍ജ് പറഞ്ഞു.

ഇന്നലെ എറണാകുളം സി.ജെ.എം. കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴായിരുന്നു ‘മാഡം’ നടി കാവ്യാമാധവനാണെന്നാണ് പള്‍സര്‍ സുനി വെളിപ്പെടുത്തിയത്.

‘എന്റെ മാഡം കാവ്യയാണ്. അതു നേരത്തേ പറഞ്ഞിരുന്നവല്ലോ’ എന്നായിരുന്നു സുനി പറഞ്ഞത്. ‘ഞാന്‍ കള്ളനല്ലേ, കള്ളന്റെ കുമ്പസാരം എന്തിനാണ് കേള്‍ക്കുന്നത്’ എന്നു ചോദിച്ചായിരുന്നു ‘മാഡ’ത്തെപ്പറ്റി സുനി പറഞ്ഞത്. കാവ്യയെ പരിചയമുണ്ടെന്നും തന്നെ അറിയില്ലെന്ന് കാവ്യ പറയുന്നത് ശരിയല്ലെന്നും നേരത്തെ സുനി പറഞ്ഞിരുന്നു.

സുനിയുടെ വെളിപ്പെടുത്തലില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഇതിന്റെ ഭാഗമായി കാവ്യാമാധവനെ ചോദ്യം ചെയ്‌തേക്കുമെന്നും അന്വേഷണസംഘം കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്