Main Menu

മഴക്കെടുതി കാരണം കുവൈറ്റ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. വെള്ളം കയറിയതിനെ തുടര്‍ന്ന് കുവൈറ്റ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു. ഇന്ന് രാവിലെ 10 മണി വരെ വിമാന സര്‍വീസ് നിര്‍ത്തിവച്ചതായി വ്യോമയാന അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളും വെള്ളം കയറിയ നിലയിലാണ്. ഇന്നും നാളെയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

എയര്‍ ഇന്ത്യയുടെയും ജെറ്റ് എയര്‍വെയ്‌സിന്റെയും വിമാനങ്ങള്‍ ദമാമിലേക്ക് തിരിച്ചുവിട്ടു. ഇന്നലെ രാത്രി കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയിരുന്നു. കൊച്ചിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനം ഖത്തറിലെ ദോഹയില്‍ ഇറക്കി.ഇന്നലെ രാത്രി കുവൈറ്റില്‍ ഇറങ്ങേണ്ട ഏതാനും വിമാനങ്ങള്‍ സൗദി അറേബ്യയിലെ ദമാം, റിയാദ്, ബഹ്‌റൈനിലെ റിയാദ് എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു.

വിമാനങ്ങളില്‍ യാത്ര ചെയ്യാനുള്ളവര്‍ പുതിയ ഷെഡ്യൂള്‍ സംബന്ധിച്ച വിവരം മനസിലാക്കിവേണം വിമാനത്താവളത്തില്‍ എത്താനെന്ന് അധികൃതര്‍ അറിയിച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്