Main Menu

കവി പ്രൊഫ. വി. മധുസൂദനന്‍ നായരോടൊപ്പം ഒരു സായാഹ്നം പങ്കിടുവാന്‍ ലണ്ടന്‍ മലയാളികള്‍ക്ക് അവസരം

 നമ്മുടെ പാട്ടുകവിതാ പാരമ്പര്യത്തിന്റെ ഈണത്തില്‍ രചിച്ച നാറാണത്തു ഭ്രാന്തന്‍ , ഭാരതീയം , അഗസ്ത്യഹൃദയം , ഗാന്ധി , സീതായനം , അമ്മയുടെ എഴുത്തുകള്‍ , പുരുഷമേധം മുതല്‍ അനേകം കാവ്യാനുഭവങ്ങള്‍ മലയാളികള്‍ക്ക് താളം കൊണ്ടും , മൊഴിമര്യാദകൊണ്ടും , ആലാപനം കൊണ്ടും സമ്മാനിച്ച പ്രശസ്തനായ ജനപ്രിയ കാവ്യ രചയിതാവാണ് അദ്ധ്യാപകന്‍ കൂടിയായിരുന്ന പ്രൊഫ. വി. മധുസൂദനന്‍ നായര്‍.

2016 ലെ പത്മപ്രഭാ പുരസ്‌കാരമടക്കം , \’നാറാണത്ത് ഭ്രാന്തന്‍ \’എന്ന കവിതാ സമാഹാരത്തിന് 1993 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും മറ്റു ധാരാളം അവാര്‍ഡുകളും കരസ്ഥമാക്കിയ കാവ്യ വല്ലഭനാണ് പ്രൊഫ. വി. മധുസൂദനന്‍ നായര്‍. ഈ വരുന്ന ഒക്ടോബര്‍ 31 , ബുധനാഴ്ച വൈകീട്ട് 6 .30 ന് , ലണ്ടനിലെ മനോപാര്‍ക്കിലുള്ള കേരള ഹൌസില്‍ വെച്ച് , ‘മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു .കെ’ യുടെ ആഭിമുഖ്യത്തില്‍ \’കട്ടന്‍ കാപ്പിയും കവിതയും\’ കൂട്ടായ്മയോടൊപ്പം \’കേരള ആര്‍ട്ട് ആന്റ് ലിറ്റററി അസോസ്സിയേഷനും\’ ,\’കൗമുദി യൂറോപ്പും\’ കൂടി സംയുക്തമായാണ് \’\’കവിയോടൊപ്പം\’ എന്നുള്ള ഈ ഒത്തുകൂടല്‍ പരിപാടി സംഘടിപ്പിക്കുന്നത് .



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്