Main Menu

മലകയറാന്‍ ഒരുങ്ങിയ 46കാരിയെ തിരിച്ചയച്ചു; സുരക്ഷ നല്‍കില്ലെന്ന് പൊലീസ്

പമ്പ:  മലകയറാന്‍ ഒരുങ്ങിയ കഴക്കൂട്ടം സ്വദേശിയായ മേരി സ്വീറ്റി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി. 46 വയസ്സുള്ള സ്ത്രീയാണ് മേരി. വിദ്യാരംഭമായതിനാല്‍ ഇന്നുതന്നെ ദര്‍ശനം നടത്തണമെന്നാണ്  മേരി സ്വീറ്റി പറഞ്ഞത്.

എന്നാല്‍, യാത്ര ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പൊലീസ് രംഗത്ത് എത്തി. തനിച്ചുവേണമെങ്കില്‍ പോകാം. പൊലീസ് സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്നും എസ്‌ഐ പറഞ്ഞു. കൂടാതെ പ്രതിഷേധക്കാര്‍ ശരണം വിളികളോടെ മേരിയെ വളഞ്ഞതോടെ പൊലീസ് ഇടപെട്ട് ഇവരെ കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി.

ശബരിമല സന്നിധാനത്തെത്തിയ രണ്ട് യുവതികള്‍ മടങ്ങിയത് അല്‍പം മുന്‍പാണ്.  കനത്ത പൊലീസ് സുരക്ഷയില്‍ യുവതികള്‍ മടക്കയാത്ര തുടങ്ങി. വിശ്വാസലംഘനമുണ്ടാകരുതെന്ന് സര്‍ക്കാര്‍ കര്‍ശനനിര്‍ദേശം നല്‍കിയെന്ന് ഐജി  പറഞ്ഞു.  എറണാകുളം സ്വദേശിനി രഹനയും ഹൈദരാബാദില്‍ നിന്നുളള ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തക കവിതയുമാണ് ഇന്ന് രാവിലെ മലകയറിയത്. ഐ.ജി എസ്ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വന്‍പൊലീസ് സുരക്ഷയിലാണ് ഇരുവരും സന്നിധാനത്തേക്ക് എത്തിയത്.  നടപ്പന്തലില്‍ ഭക്തരും പ്രതിഷേധക്കാരും കവചമായി നിന്നതോടെ പൊലീസ് ഇവിടെ ചര്‍ച്ചയ്ക്ക് മുതിര്‍ന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ പിന്‍വാങ്ങാന്‍ തയാറായില്ല. ഇതിനിടെ ബലപ്രയോഗിച്ച് യുവതികവെ കയറ്റേണ്ടെന്ന് സര്‍ക്കാര്‍ പൊലീസിന് നിര്‍ദേശം നല്‍കി. ആക്ടിവിസ്റ്റുകള്‍ക്ക് പോകാനുളള ഇടമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി ഡി.ജി.പിയെ വിളിച്ച് സൂചിപ്പിച്ചു.  യുവതികളെ സ്ഥിതി ബോധ്യപ്പെടുത്തിയാണ് പൊലീസ് മടക്കിക്കൊണ്ടുവരുന്നത് .

രാവിലെ ആറരയോടെയാണ്  യുവതികളുമായി  പൊലീസ് സംഘം സന്നിധാനത്തേക്ക് തിരിച്ചത്.  പൊലീസ് വലയത്തിനുളളില്‍ ഹെല്‍മെറ്റും സുരക്ഷാവസ്ത്രങ്ങളും ധരിച്ചായിരുന്നു മാധ്യമപ്രവര്‍ത്തക നീങ്ങിയത്.  ഇരുമുടിക്കെട്ട് തലയിലേറ്റിയാണ് രഹന മലചവിട്ടിയത്. കടുത്ത പ്രതിഷേധങ്ങള്‍ക്കും സമ്മര്‍ദ്ദത്തിനും ഒടുവിലാണ് ആന്ധ്ര സ്വദേശിനി കവിതയും, കൊച്ചി സ്വദേശിനി രഹന ഫാത്തിമയും മലയിറങ്ങുന്നത്.  കനത്ത പൊലീസ് സുരക്ഷയില്‍ ഇവര്‍ എത്തിയതോടെ സന്നിധാനത്ത് വന്‍ പ്രതിഷേധം ഉയരുകയായിരുന്നു. സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്നാണ് ഇവരെ മടക്കി അയക്കാന്‍ ധാരണയായി.

സർക്കാർ നിർദേശത്തെത്തുടർന്ന് യുവതികളോട് മടങ്ങിപ്പോകണമെന്ന് ‌പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മടങ്ങിപ്പോകില്ലെന്ന നിലപാടാണ് ആദ്യം യുവതികൾ സ്വീകരിച്ചത്. രണ്ട് യുവതികളെയും നടപ്പന്തലിനടുത്തെ വനംവകുപ്പ് ഐ ബിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ സന്നിധാനത്ത് എത്തിയ കൊച്ചി സ്വദേശിനി രഹന ഫാത്തിമയുടെ വീടിനു നേരെ ആക്രമണം ഉണ്ടായി.രാവിലെ രണ്ടുപേരെത്തി വീട് ആക്രമിച്ചു.

ആന്ധ്രയില്‍ നിന്നുള്ള തെലുങ്ക് ഓണ്‍ലൈൻ മാധ്യമപ്രവർത്തകയ്ക്കൊപ്പമാണ് രഹ്നയും മലകയറാനെത്തിയത്. കറുപ്പുടുത്ത് ഇരുമുടിക്കെട്ടുമേന്തിയാണ് രഹ്നയെത്തിയത്. നടപ്പന്തൽ വരെയെന്തിയ യുവതികൾക്കുനേരെ അയ്യപ്പഭക്തർ വൻ പ്രതിഷേധമുയർത്തിയിരുന്നു. നിലത്തുകിടന്ന് പ്രതിഷേധിച്ച അയ്യപ്പഭക്തരോട് സംയമനത്തോടെയാണ് ഐജി ശ്രീജിത്ത് പ്രതികരിച്ചത്. നിങ്ങളെ ഉപദ്രവിക്കാനല്ല വന്നതെന്നും താനും അയ്യപ്പവിശ്വാസിയാണെന്നും ശ്രീജിത്ത് വിശദീകരിച്ചു. നിങ്ങൾക്ക് വിശ്വാസത്തോട് മാത്രമെ ബാധ്യതയുള്ളൂവെന്നും പൊലീസിന് വിശ്വാസങ്ങളോടും നിയമങ്ങളോടും ബാധ്യതയുണ്ടെന്ന് ശ്രീജിത്ത് വിശദീകരിച്ചു.

ഇതിന് പിന്നാലെയാണ് സർക്കാർ നിർദേശമെത്തിയത്.  തുടർന്ന് യുവതികളോട് ഐജി സംസാരിച്ചു. സുപ്രീം കോടതി വിധിയുടെ സാഹചര്യത്തിലാണ് ശബരിമലയിലെത്തിയതെന്നും മടങ്ങിപ്പോകില്ല എന്നുള്ള നിലപാടാണ് യുവതികൾ ആദ്യം സ്വീകരിച്ചത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്