Main Menu

മമ്മൂട്ടിയുടെ തകര്‍പ്പന്‍ പ്രകടനം; പത്ത് വര്‍ഷം മുന്‍പ് ഇറങ്ങിയ പഴശ്ശിരാജയിലെ വെട്ടിമാറ്റിയ രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു(വീഡിയോ)

കൊച്ചി: പത്ത് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ മമ്മൂട്ടി നായകനായെത്തിയ കേരളവര്‍മ്മ പഴശ്ശിരാജ ചിത്രത്തിലെ ഒരു രംഗം ചര്‍ച്ചയാകുന്നു. ചിത്രത്തില്‍ നിന്ന് വെട്ടിമാറ്റപ്പെട്ട ഒരു രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പഴശ്ശിരാജയായി മമ്മൂട്ടി അരങ്ങു തകര്‍ത്ത ചിത്രത്തില്‍ നീളക്കൂടുതല്‍ കാരണം എഡിറ്റ് ചെയ്ത് കളഞ്ഞ രംഗമാണ്.

പഴശ്ശിരാജയും പഴയംവീടന്‍ ചന്തുവും തമ്മിലുള്ള പോരാട്ട രംഗമാണ് ഈ സീനില്‍. സുമനാണ് പഴയവീടന്‍ ചന്തുവായെത്തിയത്. റിലീസ് ചെയ്ത സമയത്ത് ഇല്ലാതിരുന്ന ഈ രംഗം എന്നാല്‍ ചിത്രം 75 ദിവസം പിന്നിട്ടപ്പോള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു.

സിനിമയുടെ ഡിവിഡികളിലൊന്നും ഈ രംഗം ഇപ്പോഴുമില്ല. ടെലിവിഷന്‍ പ്രക്ഷേപണത്തിലും ഈ രംഗം ഉണ്ടാകാറില്ല. അടുത്തിടെ പെരിന്തല്‍മണ്ണയില്‍ മമ്മൂട്ടി ആരാധകര്‍ ചിത്രം പ്രദര്‍ശിപ്പിച്ചതിന് പിന്നാലെയാണ് ഈ രംഗം ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും വൈറലാകുവാന്‍ തുടങ്ങിയത്.

 



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്