Main Menu

മന്ത്രി കെ.ടി.ജലീലിനും ഭാര്യയ്ക്കുമായുള്ളത് 11 ലക്ഷം രൂപയുടെ പോളിസി മാത്രം

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനും ഭാര്യ ഫാത്തിമക്കുട്ടിക്കും 11 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പോളിസി മാത്രം. കെ.ടി.ജലീലിന് രണ്ട് ഇന്‍ഷൂറന്‍സ് പോളിസികളിലായി അഞ്ചര ലക്ഷം രൂപയും ഭാര്യ ഫാത്തിമക്കുട്ടിക്ക് അഞ്ച് ഇന്‍ഷൂറന്‍സ് പോളിസികളിലായി അഞ്ചരലക്ഷം രൂപയുമാണുള്ളത്. ഇത് രണ്ടും കൂട്ടുമ്പോള്‍ 11 ലക്ഷം രൂപയുടെ പോളിസിയാണ് ഉള്ളത്. ഇത് തെറ്റായി മന്ത്രി കെ.ടി.ജലീലിന് 1.10 കോടിയുടെ ഇന്‍ഷൂറന്‍സ് പോളിസിയുണ്ടെന്നാണ് ഇന്ന് പുറത്തുവന്ന വാര്‍ത്തകള്‍.

ജലീലിനും ഭാര്യയ്ക്കുമായി നിക്ഷേപമായുള്ളത് 21.19 ലക്ഷം രൂപയാണ്. ജലീലിന്റെ കൈവശമുള്ളത് 2000 രൂപയും ഭാര്യയുടെ കൈവശം 2500 രൂപയുമാണ്. ജലീലിന്റെ മാസവരുമാനം 55,012 രൂപയാണ്. 16.5 സെന്റ് ഭൂമിയാണ് മന്ത്രിക്ക് സ്വന്തമായുള്ളത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്