Main Menu

മന്ത്രി കടകംപള്ളി സുരേന്ദ്രന് വിദേശയാത്രയ്ക്ക് അനുമതി; മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് വിദേശയാത്രയ്ക്ക് അനുമതി. മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് അനുമതി. പൊതുഭരണ വകുപ്പാണ് അനുമതി നല്‍കിയത്.

ജപ്പാന്‍, സിംഗപ്പൂര്‍, ചൈന എന്നീ രാജ്യങ്ങളിലാണ് യാത്ര. ഈ മാസം ജപ്പാനും ഒക്ടോബറില്‍ സിംഗപ്പൂരും നവംബറില്‍ ചൈനയും സന്ദര്‍ശിക്കും. ടൂറിസം എക്‌സ്പോ, ട്രാവല്‍മാര്‍ട്ട് തുടങ്ങിയ പരിപാടികളില്‍ പങ്കെടുക്കാനാണ് യാത്ര.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്