Main Menu

മന്ത്രി ഇ.പി. ജയരാജന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി തിരിച്ച് ചില ചോദ്യങ്ങള്‍ ചോദിച്ച് മലപ്പുറത്തെ യുവാക്കള്‍(വീഡിയോ)

മലപ്പുറം:മലപ്പുറത്തുകാരാണ് ആലപ്പാട് സമരത്തിന് പിന്നിലെന്ന് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞതിന്റെ ഉദ്ദേശ്യം എന്തെന്ന് ചോദിച്ച് ആലപ്പാട് സമരത്തിന് പിന്തുണയര്‍പ്പിക്കുന്ന മലപ്പുറത്തുകാര്‍. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് മന്ത്രിയോട് രണ്ട് ചോദ്യങ്ങള്‍ എന്ന് പറഞ്ഞ് കൊണ്ടാണ് ഇവര്‍ ചോദ്യം ചോദിച്ചത്.

ആലപ്പാട്ടെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് മലപ്പുറത്തുകാരും മറ്റും ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് എന്തിനാണെന്ന് പരിശോധിക്കണമെന്നാണ് ജയരാജന്‍ പറഞ്ഞത്. പ്രസ്താവന വിവാദമാകുന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മലപ്പുറത്ത് കടലില്ല, പിന്നെയെന്തിനാ അവിടയുള്ളവര്‍ ഇവിടെ വന്ന് പ്രശ്‌നമുണ്ടാക്കുന്നത് എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. പിന്നെ താനൂരും തിരൂരുമാണ് കടലെന്നും മലപ്പുറത്തില്ലെന്നും തിരുത്തി. ഈ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് സമരത്തിന് പിന്നിലുള്ള മലപ്പുറത്തെ ഏഴ് ചെറുപ്പക്കാര്‍ ഫെയ്‌സ്ബുക്കില്‍ ചില ചോദ്യങ്ങളുമായി വന്നത്. ലൈവിലൂടെ അവര്‍ കടുത്ത പ്രതിഷേധവും രേഖപ്പെടുത്തി.

മലപ്പുറമെന്നത് കേരളത്തിന്റെ ഭൂപടത്തില്‍പ്പെടില്ലേ, മലപ്പുറത്തുകാര്‍ക്ക് സമരത്തിന് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ചുകൂടെ എന്നും ഫെയ്‌സ്ബുക്ക് ലൈവിലൂടെ ഏഴ് മലപ്പുറത്തുകാര്‍  ചോദിച്ചു.

 



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്