Main Menu

മണിക് സര്‍ക്കാരിന്റെ വാഹനത്തിന് നേരെ ആക്രമണം: ആക്രമണത്തിനെതിരെ പ്രതികരിച്ച് പിണറായി വിജയന്‍

അഗര്‍ത്തല: ത്രിപുര മുന്‍ മുഖ്യമന്ത്രിയും സി പി എം പൊളിറ്റ് ബ്യൂറോ അംഗവുമായ മണിക്ക് സര്‍ക്കാരിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. ഇന്നലെ രാത്രിയോടെ രസ്തര്‍മാത എന്ന സ്ഥലത്ത് വച്ചാണ് ആക്രമണമുണ്ടായത്. പാര്‍ട്ടി സംഘടിപ്പിച്ച പൊതുയോഗത്തില്‍ പങ്കെടുത്ത് തലസ്ഥാനത്തേക്ക് മടങ്ങവെയാണ് ആക്രമണം ഉണ്ടായത്. അക്രമണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് സി പി എം ആരോപിച്ചു.

മണിക് സര്‍ക്കാരിനൊപ്പം മുന്‍ മന്ത്രിമാരായ ഭാനുലാല്‍ ഷാ, ഷാഹിദ് ചൗധരി എന്നിവരും എംഎല്‍എമാരായ ശ്യാമല്‍ ചക്രബര്‍ത്തി, നാരായണ്‍ ചൗധരി എന്നിവരും ഉണ്ടായിരുന്നു. അക്രമികള്‍ വാഹനം അടിച്ചു തകര്‍ത്തു. പൊലീസെത്തിയാണ് നേതാക്കളെ രക്ഷപ്പെടുത്തിയത്.

അതേസമയം ആക്രമണത്തിനെതിരെ ശക്തമായി പ്രതികരിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. സംഭവം ഞെട്ടിക്കുന്നതാണെന്ന് വ്യക്തമാക്കിയ പിണറായി അക്രമികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്