Main Menu

മഞ്ജു തിരിച്ചുവരവിന് ഒരുങ്ങുന്നുവെന്ന കാര്യം ശ്രീകുമാര്‍ ആണ് അറിയിച്ചത്; കാര്യമറിയാന്‍ ദിലീപിനെ വിളിച്ചെങ്കിലും എടുത്തില്ല; മെസേജിന് മറുപടിയും കിട്ടിയില്ല: റോഷന്‍ ആന്‍ഡ്രൂസ്

ഒന്നര പതിറ്റാണ്ടിന് ശേഷം മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ തിരിച്ചു വരവിന് വഴിയൊരുക്കിയത് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസാണ്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചതോടെ മഞ്ജുവിന് നിരവധി അവസരങ്ങളും പുരസ്‌കാരങ്ങളും തേടിയെത്തി. മഞ്ജുവിന്റെ തിരിച്ചുവരവ് സാധ്യമാക്കിയ സന്ദര്‍ഭത്തെക്കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ് ഒരു അഭിമുഖത്തില്‍ പങ്കുവെച്ചു. സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് മഞ്ജു വാര്യര്‍ തിരിച്ചുവരവിന് ഒരുങ്ങുന്ന വിവരം തന്നെ അറിയിച്ചതെന്നും അങ്ങനെയാണ് അവര്‍ ഹൗ ഓള്‍ഡ് ആര്‍ യൂവിന്റെ ഭാഗമാകുന്നതെന്നും റോഷന്‍ അഭിമുഖത്തില്‍ പറഞ്ഞു.

‘ശ്രീകുമാര്‍ മേനോനാണ് മഞ്ജു വീണ്ടും സിനിമയില്‍ തിരിച്ചുവരുന്നുണ്ട്, കഥകള്‍ കേള്‍ക്കുന്നുണ്ട് എന്നുള്ള വാര്‍ത്ത എന്നോട് പറഞ്ഞത്. അങ്ങനെ ഞാന്‍ കാര്യമറിയാന്‍ ദിലീപിനെ വിളിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഫോണ്‍ എടുത്തിരുന്നില്ല. ഇതിനെക്കുറിച്ച് ദിലീപിന് മെസേജും അയച്ചിരുന്നു. എന്നാല്‍ അദ്ദേഹം അതിനും മറുപടി നല്‍കിയിരുന്നില്ല. പിന്നെ മഞ്ജുമായി ബന്ധപ്പെട്ടത് ശ്രീകുമാര്‍ മേനോനിലൂടെയായിരുന്നു.

ശ്രീകുമാര്‍ മേനോനെ വിളിച്ച് മഞ്ജുവുമായിട്ട് അപ്പോയ്ന്‍മെന്റ് എടുക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം വിളിച്ചു പറയുകയും മഞ്ജുവിനെ കാണാന്‍ സാധിക്കുകയും ചെയ്തു. മഞ്ജുവിന്റെ അടുത്തുപോയി കഥ പറയുകയും അവര്‍ സിനിമ ചെയ്യാന്‍ സമ്മതം അറിയിക്കുകയും ചെയ്തു. ശ്രീകുമാര്‍ മേനോന്‍ വിളിച്ചു പറഞ്ഞത് കൊണ്ടാണ് മഞ്ജുവിനെ കാണാനും സംസാരിക്കാനും പറ്റിയത്.’റോഷന്‍ പറയുന്നു

ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമ സംഭവിച്ചതിനെക്കുറിച്ച് റോഷന്‍ പറഞ്ഞത് ഇങ്ങനെ:

.’ഒരു ദിവസം രാവിലെ ഉണര്‍ന്നപ്പോള്‍ ആദ്യം കാണുന്നത് എന്റെ നെഞ്ചിലെ മുടിയിഴകളില്‍ ചിലത് നരച്ചതാണ്. അതാണ് ഇങ്ങനെയൊരു സിനിമ ഉണ്ടാകാനുള്ള കാരണം. വീടിന്റെ ബാക്ക്‌സൈഡില്‍ പുഴയാണ്. അതിന്റെ അടുത്ത് വന്നിരുന്നിട്ട് ഭാര്യയെ വിളിച്ച് നരയൊക്കെ കാണിച്ച് ആശങ്ക പറഞ്ഞപ്പോള്‍, ഭാര്യയും തലമുടിയ്ക്കുള്ളില്‍ നിന്നും നരച്ച മുടിയിഴകള്‍ കാണിച്ചാണ് മറുപടി നല്‍കിയത്.

Image result for roshan andrews manju

നരയുടെ തുടക്കത്തില്‍ മനുഷ്യര്‍ എങ്ങനെ ആയിരിക്കും? ഇങ്ങനെ ചിന്തിക്കുന്ന ആള്‍ക്കാരുടെ മനോഭാവം എന്തായിരിക്കും അത്തരം ആലോചനകളുമായി ഞാന്‍ ഇരുന്നു. എക്‌സര്‍സൈസിനെ പറ്റി, സ്‌പോര്‍ട്‌സിനെ പറ്റിയുമൊക്കെ ആ നരയില്‍ ചുറ്റിപ്പറ്റി ഇരുന്ന് ആലോചന തുടങ്ങി. എന്നിട്ട് തിരക്കഥാകൃത്ത് സഞ്ജയിനെ വിളിച്ച് ആശയം പറഞ്ഞു. ഡെവലപ് ചെയ്യാമെന്ന് പറഞ്ഞു ഫോണ്‍ വച്ച് കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ ആ സിനിമയ്ക്ക് പേരിട്ടു ‘ഹൗ ഓള്‍ഡ് ആര്‍ യു’.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്