Main Menu

മഞ്ജുവാര്യരെ കണ്ട് ഞെട്ടി കേരളത്തിന്റെ സ്വന്തം ‘പഠിപ്പിസ്റ്റ് മുത്തശ്ശി’

തിരുവനന്തപുരം:  ദീപാവലി ദിനത്തില്‍ തന്നെ തേടിയെത്തിയ അതിഥിയെ കണ്ട് ഞെട്ടി കാര്‍ത്യായനി അമ്മ. ദീപാവലി ദിനമായ ഇന്നലെ തന്റെ മുന്നില്‍ വന്ന നടി മഞ്ജു വാര്യരെ കണ്ട് ഞെട്ടിയ സന്തോഷത്തിലാണ് 96കാരിയായ കാര്‍ത്യായനിഅമ്മ. കാര്‍ത്യായനി അമ്മയുമൊത്തുള്ള ചിത്രം മഞ്ജുവാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

ക്രയോണ്‍സ് ഫൗണ്ടേഷന്റെ ദീപാവലിസമ്മാനം നല്‍കാനാണ് നടി ഹരിപ്പാട്ടെ ഹോട്ടലിലെത്തിയത്. മഞ്ജുവിനെ അപ്രതീക്ഷിതമായി നേരിട്ട് കണ്ട കാര്‍ത്യായനിയും ഒരു നിമിഷം അത്ഭുതപ്പെട്ടുപോയി. ഈ സര്‍പ്രൈസ് ആയിരുന്നു ക്രയോണ്‍സ് ഫൗണ്ടേഷന്‍ കാര്‍ത്യായനിക്കായി ഒരുക്കിയിരുന്നത്. അമ്മയെ കെട്ടിപ്പിടിച്ചുള്ള ചിത്രങ്ങളാണ് മഞ്ജു തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പഠിപ്പിസ്റ്റ് മുത്തശ്ശിയെ കണ്ട സന്തോഷത്തില്‍ മഞ്ജു ചോദിച്ചു: ‘സിനിമയില്‍ അഭിനയിക്കുന്നോ?’ എന്നാല്‍ മോണകാട്ടി ചിരിച്ച്‌ കൈതൊഴുതു കൊണ്ട് കാര്‍ത്യായനി പറഞ്ഞു ‘വേണ്ട പഠിച്ചാല്‍ മതിയെന്ന്‌’  അമ്മുമ്മയുടെ ഉത്തരം ചുറ്റും നിന്ന എല്ലാവരെയും ചിരിപ്പിച്ചു.


‘ഇന്ന് എന്നെത്തേടി വന്ന അതിഥി 97ാം വയസില്‍ സാക്ഷരതാമിഷന്റെ അക്ഷരലക്ഷം പരീക്ഷയില്‍ 98മാര്‍ക്ക് നേടി സംസ്ഥാനത്ത് ഒന്നാമതെത്തി പ്രായത്തെ ‘തോല്‍പിച്ച’ കെ.കാര്‍ത്യായനി അമ്മ.’ ചിത്രത്തോടൊപ്പം മഞ്ജുവിന്റെ കുറിപ്പ്.

സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയില്‍ 98 മാര്‍ക്ക് നേടി കാര്‍ത്യായനി അമ്മ സംസ്ഥാനത്ത് ഒന്നാമതെത്തിയത് മിഷന്റെ ഗുഡ്‌വില്‍ അംബാസിഡര്‍ കൂടിയായ തനിക്ക് വ്യക്തിപരമായി പ്രിയപ്പെട്ടതാണെന്നും മഞ്ജു കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരകുടേയും കണ്ടുമുട്ടല്‍.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്