Main Menu

മഞ്ചേശ്വരം എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ പി.ബി അബ്ദുള്‍ റസാഖ് അന്തരിച്ചു

മഞ്ചേശ്വരം എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ പി.ബി അബ്ദുള്‍ റസാഖ് അന്തരിച്ചു. കാസര്‍ഗോഡ് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുസ്ലീം ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗമാണ്. 2011 മുതല്‍ മഞ്ചേശ്വരം മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.

2016 ലെ തെരഞ്ഞെടുപ്പില്‍ മഞ്ചേശരത്തുനിന്ന് ബിജെപിയുടെ കെ. സുരേന്ദ്രനെ 89 വോട്ടിന് പരാജയപ്പെടുത്തിയാണ് എംഎല്‍എയായത്. ചെങ്കള പഞ്ചായത്ത് പ്രസിഡന്റായും കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്