Main Menu

‘ഭാരത്’ത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത് വിട്ട് സല്‍മാന്‍ ഖാന്‍; വാഗാ ബോര്‍ഡറിലെ നായകനെയും നായികയേയും കണ്ട് അമ്പരന്ന് ആരാധകര്‍

മുംബൈ: സല്‍മാന്‍ ഖാനെ നായകനാക്കി അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ‘ഭാരത്’തിന്റെ ഫസ്റ്റ് ലുക്ക് റിലീസായി. വാഗ ബോര്‍ഡറില്‍ നായകനും നായികയും നില്‍ക്കുന്ന ചിത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്. ബ്ലാക്ക് സ്യൂട്ട് അണിഞ്ഞ സല്‍മാന്‍ ഖാനും സാരി ധരിച്ച കത്രീന ഷാള്‍ ഉപയോഗിച്ച് ശരീരം പുതച്ച് നില്‍ക്കുന്നതതുമാണ് ഇരുവരുടെയും വേഷം.

അമൃതസറിലുള്ള യഥാര്‍ത്ഥ വാഗ ബോര്‍ഡറില്‍ അല്ല ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത് എന്നതാണ് ഫോട്ടോയ്ക്ക് പിന്നിലെ മറ്റൊരു കൗതുകം. വാഗ ബോര്‍ഡറില്‍ സിനിമാ ഷൂട്ടിംഗിന് സുരക്ഷാകാരണങ്ങള്‍ കൊണ്ട് അതിര്‍ത്തി സുരക്ഷാസേന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍, പഞ്ചാബിലെ ലുധിയാനയിലെ ബല്ലോവല്‍ ഗ്രാമത്തില്‍ താല്‍ക്കാലികമായൊരുക്കിയ സെറ്റിലാണ് സിനിമയുടെ ഏതാനും ഭാഗങ്ങള്‍ ചിത്രീകരിച്ചതെന്ന് ‘ഭാരതി’ന്റെ പ്രതിനിധി ഇന്ത്യന്‍ എക്‌സ്പ്രസിനോട് വെളിപ്പെടുത്തുന്നു. പാക്കിസ്ഥാനില്‍ ചിത്രീകരിക്കേണ്ട ദൃശ്യങ്ങളും ചിത്രത്തിലുണ്ടെന്നും അതിനും അനുമതി പ്രശ്‌നമുള്ളതുകൊണ്ടാണ് താല്‍ക്കാലിക സെറ്റ് ഒരുക്കുകയായിരുന്നെന്നും അണിയറപ്രവര്‍ത്തകന്‍ പറയുന്നു.

‘ടൈഗര്‍ സിന്ദാ ഹെ’ എന്ന ചിത്രത്തിനു ശേഷം അലി അബ്ബാസ് സഫര്‍ സല്‍മാന്‍ ഖാന്‍ കത്രീന കൈഫ് ടീം വീണ്ടുമൊന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഭാരതി’നുണ്ട്. നേരത്തെ പ്രിയങ്ക ചോപ്രയെ ആയിരുന്നു ചിത്രത്തില്‍ നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ നിക്ക് ജോണ്‍സുമായുള്ള വിവാഹനിശ്ചയത്തെ തുടര്‍ന്ന് പ്രിയങ്ക ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. 2014 ല്‍ പുറത്തിറങ്ങിയ ദക്ഷിണകൊറിയന്‍ സിനിമയായ ‘ഓഡ് റ്റു മൈ ഫാദര്‍’ എന്ന ചിത്രത്തിന്റെ പരിഭാഷയാണ് ‘ഭാരത്’ എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്