Main Menu

ഭര്‍ത്താവിനെതിരെ ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ; ക്ഷോഭം നിയന്ത്രിക്കണമെന്ന് സ്വാതി മാലിവല്‍

ന്യൂഡല്‍ഹി: പത്തുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുന്ന ഏതൊരു ബിജെപി നേതാവിനും 20 ലക്ഷം രൂപ നല്‍കുമെന്നുള്ള എഎപി ഹരിയാന സംസ്ഥാന അധ്യക്ഷന്‍ നവീന്‍ ജയ്ഹിന്ദിന്റെ പ്രസ്താവന വിവാദത്തില്‍. നവീനിനെതിരെ ഭാര്യയും ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ സ്വാതി മാലിവലും രംഗത്തെത്തി.

ഹരിയാനയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച ഹരിയാന സര്‍ക്കാരിനോടുള്ള പ്രതിഷേധ സൂചകമായിട്ടായിരുന്നു നവീന്റെ പ്രതികരണം. പെണ്‍കുട്ടിയുടെ മാനത്തിനു രണ്ടുലക്ഷം രൂപ വിലയിട്ട ഹരിയാന സര്‍ക്കാരിനെതിരെ നവീന്‍ രൂക്ഷ വിമര്‍ശനമാണു നടത്തിയത്. എന്നാല്‍ നവീന്റെ പ്രതിഷേധം ഉള്‍ക്കൊള്ളുന്നെങ്കിലും പൊതുപ്രവര്‍ത്തകര്‍ക്കു നിരക്കാത്ത രീതിയിലുള്ള പ്രതികരണത്തെ അപലപിക്കുന്നതായും ക്ഷോഭം നിയന്ത്രിക്കണമെന്നും സ്വാതി മാലിവല്‍ പറഞ്ഞു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്