Main Menu

ബ്രിസ്ബേൺ മലയാളിക്ക് ഓർഡർ ഓഫ് ഓസ്ട്രേലിയ ബഹുമതി

ബ്രിസ്ബേൺ: രാജ്യത്തെ അഞ്ചാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ മെഡൽ ഓഫ് ദ ഓർഡർ ഓഫ് ഓസ്ട്രേലിയ മലയാളിയായ ഡോക്ടർ വി പി ഉണ്ണിക്കൃഷ്ണന്. വിവിധ മലയാളി സംഘടനകൾക്കും ഇന്ത്യൻ സംഘടനകൾക്കും നൽകിയ സേവനം കണക്കിലെടുത്താണ് ബഹുമതി. ആകെ 673 പേർക്കാണ് ഇത്തവണ ഓർഡർ ഓഫ് ഓസ്ട്രേലിയ ലഭിച്ചിരിക്കുന്നത്.

മലയാളി അസോസിയേഷൻ ഓഫ് ക്വീൻസ്ലാൻറിൻറെ സ്ഥാപക പ്രസിഡന്റാണ്  വി പി ഉണ്ണിക്കൃഷ്ണൻ. ഇത് ആദ്യമായാണ് മലയാളി സമൂഹത്തിനുള്ള സേവനം കണക്കിലെടുത്ത് ഒരാൾക്ക് ഓസ്ട്രേലിയയിൽ ഉന്നത പുരസ്കാരം ലഭിക്കുന്നത്.

2010ൽ  ബ്രിസ്ബേൺ മേയറുടെയും ഗതാഗത വകുപ്പിൻറെയും ഓസ്ട്രേലിയ ഡേ പുരസ്കാരത്തിന് ഉണ്ണികൃഷ്ണൻ അർഹനായിരുന്നു. എഞ്ചിനീയറിംഗ് മേഖലയിലെ മികവ് കണക്കിലെടുത്ത് സ്റ്റേറ്റ് മെറിറ്റ് അവാർഡും, സ്റ്റേറ്റ് ഇൻഡിവിഡ്വൽ എക്സലൻസ് അവാർഡും ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ പള്ളിച്ചൽ സ്വദേശിയാണ്. 1992ലാണ് ഉണ്ണികൃഷ്ണൻ ഓസ്ട്രേലിയിയലേക്ക് കുടിയേറിയത്. സബിത ഉണ്ണിക്കൃഷ്ണനാണ് ഭാര്യ. മക്കൾ – ഗാർഗി, സിദ്ധാർത്ഥ്



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്