Main Menu

ബ്രിട്ടിഷ് പാര്‍ലമെന്റിലെ ഇന്ത്യന്‍ സാന്നിധ്യം 12 എംപിമാരെന്ന റെക്കോര്‍ഡില്‍

ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഇന്ത്യന്‍ സാന്നിധ്യം 12 എംപിമാരെന്ന റെക്കോര്‍ഡില്‍. ഏഴ് ലേബര്‍ എംപിമാരും അഞ്ച് കണ്‍സര്‍വേറ്റിവ് എംപിമാരുമാണുള്ളത്. 2015ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. ഏറ്റവും ദീര്‍ഘകാലം എംപിയായിരിക്കുന്ന ഇന്ത്യന്‍ വംശജനായ ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ത്ത് വാസ്, ലെസ്റ്റര്‍ ഈസ്റ്റിലെ സീറ്റ് നിലനിര്‍ത്തി.
ഇദ്ദേഹത്തിന്റെ സഹോദരി വലെറി വാസ് വാള്‍സാല്‍ സൗത്ത് സീറ്റിലും വിജയിച്ചു. പ്രീതി പട്ടേല്‍, അലോക് ശര്‍മ, ശൈലേഷ് വര, ലിസ നന്ദി, സീമ മല്‍ഹോത്ര, വീരേന്ദ്ര ശര്‍മ, റിഷി സുനാക്, സ്യുയെല ഫെര്‍നാണ്ടസ് തുടങ്ങിയവരാണ് ജയിച്ച മറ്റ് ഇന്ത്യന്‍ വംശജര്‍.

ഒന്നേകാല്‍ നൂറ്റാണ്ടു മുന്‍പ്, 1892ല്‍ ദാദാഭായി നവറോജിയില്‍ തുടങ്ങിയതാണ് ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഇന്ത്യന്‍ സാന്നിധ്യം.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്