Main Menu

ബെന്നി ബെഹ്‌നാന്‍ യുഡിഎഫ് കണ്‍വീനര്‍; ഹൈക്കമാന്റ് തീരുമാനം എല്ലാവരും അംഗീകരിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ബെന്നി ബെഹ്‌നാനെ യുഡിഎഫ് കണ്‍വീനറായി തെരഞ്ഞെടുത്തു. ഹൈക്കമാന്റ് തീരുമാനം എല്ലാവരും അംഗീകരിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം പാര്‍ട്ടിയെ ശക്തിപ്പെടുത്തും. പാര്‍ട്ടിയെ യോജിച്ചുകൊണ്ടുപോകാന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കഴിയുമെന്നും ചെന്നിത്തല പറഞ്ഞു.

പുതിയ ഭാരവാഹികള്‍ യുഡിഎഫിന് കെട്ടുറപ്പോടെ മുന്നോട്ട് കൊണ്ടുപോകും. അസംതൃപ്തി പ്രകടിപ്പിച്ച കെ. സുധാകരനോട് സംസാരിച്ചു. പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.

അതേസമയം, എം.ഐ.ഷാനവാസ്, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റായി തെരഞ്ഞെടുത്തു. യുഡിഎഫ് കണ്‍വീനറായി ബെന്നി ബഹനാനും പ്രചാരണ സമിതി അധ്യക്ഷനായി കെ.മുരളീധരനും ചുമതലയേല്‍ക്കും.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്