Main Menu

ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നോട്ട് നിരോധനം പോലെ ജനങ്ങളെ കൊല്ലുമെന്ന് പി ചിദംബരം

ന്യൂഡൽഹി: കേന്ദ്രസർക്കാറി​ന്റെ നോട്ട്​ നിരോധനം പോലെയാകും അതിവേഗ ട്രെയിൻ സംവിധാനമായ ബുള്ളറ്റ്​ ട്രെയിൻ പദ്ധതിയുമെന്ന് കോൺഗ്രസ്​ നേതാവ്​ പി.ചിദംബരം. ഈ പദ്ധതി ജനങ്ങളെ കൊല്ലുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷ ഉൾപ്പെടെയെല്ലാം ഇൗ പദ്ധതി ഇല്ലാതാക്കും. ബുള്ളറ്റ്​ ട്രെയിൻ സാധാരണക്കാർക്കു വേണ്ടിയുള്ളതല്ല, സമ്പന്നർക്കും മറ്റ്​ ഉന്നതർക്കും വേണ്ടിയുള്ളതാണെന്നും ചിദംബരം വിമർശിച്ചു.

റെയിൽവേ പണം ചെലവഴിക്കേണ്ടത്​ സുരക്ഷക്കും അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടിയുമാണ്​, അതിവേഗ ട്രെയിനിനു വേണ്ടിയ​ല്ലെന്നും ചിദംബരം പറഞ്ഞു. മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ സ്​റ്റേഷനിലെ നടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട്​ 22 പേർ മരിച്ച സംഭവത്തിൽ ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പണക്കാരായ യാത്രക്കാർക്കുവേണ്ടി ദരിദ്രരായ യാത്രക്കാരെ കൊന്നൊടുക്കിയാണ്​ മോദി സർക്കാർ ബുള്ളറ്റ്​ ട്രെയിൻ പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്നും മുംബൈയിൽ നടന്നത്​ കൂട്ടക്കൊലയാണെന്നും ശിവസേന എം.പി സഞ്​ജയ്​ റൗത്ത്​ വിമർശിച്ചിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്