Main Menu

ബീജയുടെ ഫസ്റ്റ് ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍; മാരി ടൂവില്‍ ടൊവിനോയുടെ കിടിലന്‍ മേക്കോവര്‍

കൊച്ചി: മലയാളത്തിലെ യുവനായകന്‍മാരില്‍ ചുരുങ്ങിയ കാലത്തിനിടെ താരപദവിയിലേക്കുയര്‍ന്നയാളാണ് ടൊവിനൊ തോമസ്. പ്രതിനായകനായി വന്ന് സഹനായകനായും നായകനായും വളര്‍ന്ന ടൊവിനൊ ഇതിനിടെ തമിഴിലും തന്റെ സാന്നിധ്യമറിയിച്ചു.

എന്നാല്‍ തമിഴില്‍ ടൊവിനൊയുടെ ശരിയായ അരങ്ങേറ്റം എന്ന് ആരാധകര്‍ വിശ്വസിക്കുന്നത് മാരി 2 വിലെ വില്ലന്‍ വേഷമാണ്. ധനുഷ് നായകനാകുന്ന ചിത്രത്തിലെ ടൊവിയുടെ ഫസ്റ്റ് ലുക്ക് റിലീസായതോടെ ഇരട്ടി ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

സൂപ്പര്‍ ഹിറ്റായിരുന്ന മാരിയുടെ രണ്ടാം ഭാഗമാണ് മാരി ടു. ആരാധകര്‍ കാത്തിരുന്ന, ടൊവിനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

വ്യത്യസ്തമായ ഗെറ്റപ്പിലാണ് ടോവിനോ ചിത്രത്തില്‍. ബീജ എന്നാണ് കഥാപാത്രത്തിന്റെ പേര്. നായകന്‍ ധനുഷാണ് ട്വിറ്ററിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്.

ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷ്, ടൊവിനോ, റോബോ ശങ്കര്‍, കല്ലൂരി വിനോദ്, സായി പല്ലവി, വരലക്ഷ്മി ശരത്കുമാര്‍, കൃഷ്ണ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്. മാരിയില്‍ വിജയ് യേശുദാസായിരുന്നു വില്ലന്‍.

ഹെയര്‍ സ്‌റ്റൈലില്‍ ഉള്‍പ്പടെ പുത്തന്‍ ലുക്കിലാണ് ബീജയായി ടൊവിനോ എത്തുക. ടാറ്റൂ പതിപ്പിച്ച കൈയും പുകയ്ക്കുന്ന ചുരുട്ടും ലൈറ്ററും തലയില്‍ കെട്ടും ദുരൂഹമായ ചിരിയുമൊക്കെയായി മൊത്തത്തില്‍ ഒരു കിടിലന്‍ മേക്കോവര്‍.

മാരി തിയേറ്ററിലെത്തുന്നതോടെ തമിഴില്‍ ടൊവിനോയ്ക്ക് വലിയ ബ്രേക്ക് ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്