Main Menu

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ ബിഷപ്പ് ജയിലിലെത്തി കണ്ടു; 15 മിനിറ്റോളം കൂടിക്കാഴ്ച നടത്തി

പാലാ: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ ബിഷപ്പ് ജയിലിലെത്തി കണ്ടു. ഇരുവരും 15 മിനിറ്റോളം ജയിലില്‍ കൂടിക്കാഴ്ച നടത്തി. സഹായ മെത്രാന്‍ ജേക്കബ് മുരിക്കനൊപ്പമാണ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടില്‍ എത്തിയത്.

ബിഷപ്പിനെ പാര്‍പ്പിച്ചിരിക്കുന്നത് പാലാ സബ് ജയിലിലെ മൂന്നാം നമ്പര്‍ സെല്ലിലാണ്. സി ക്ലാസ് ജയില്‍ ആയതിനാല്‍ കട്ടില്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ബിഷപ്പിന് ലഭിക്കില്ല. പാലാ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഒക്ടോബര്‍ ആറ് വരെ റിമാന്‍ഡു ചെയ്തതിന് പിന്നാലെയാണ് ബിഷപ്പ് ഫ്രാങ്കോയെ പാലാ സബ് ജയിലിലെത്തിച്ചത്. ബിഷപ്പിനെ എത്തിച്ച സമയത്ത് ജയില്‍ പരിസരം ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. മൂന്നാം നമ്പര്‍ സെല്ലില്‍ രണ്ട് പെറ്റി കേസ് പ്രതികള്‍ക്കൊപ്പമാണ് ബിഷപ്പിന്റെ വാസം.

കേസില്‍ സെപ്റ്റംബര്‍ 19 ന് ബിഷപ്പിനെ അന്വേഷണ സംഘം ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്ന് മൂന്നുദിവസം നീണ്ടുനിന്ന മാരത്തണ്‍ ചോദ്യം ചെയ്യലിന് ശേഷം 21 ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. വിചാരണക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.

പിന്നാലെ ജാമ്യാപേക്ഷയുമായി ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ചാണ് കോടതി തീരുമാനമെടുക്കുക. കോടതിവിധി അനുസരിച്ചിരിക്കും ബിഷപ്പിന്റെ ഭാവി. രണ്ടു ദിവസം പൊലീസ് കസ്റ്റഡിയില്‍ ചോദ്യംചെയ്ത ശേഷമാണ് ബിഷപ്പ് ഫ്രാങ്കോയെ ജയിലില്‍ എത്തിച്ചിട്ടുള്ളത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്