Main Menu

ബിഷപ്പിന് അനുകൂലമായി നിലപാട് മാറ്റി നിര്‍ണായക സാക്ഷി; താന്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് കോടനാട് പള്ളി വികാരിയുടെ പുതിയ നിലപാട്

കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ നിലപാട് മാറ്റി കന്യാസ്ത്രീയുടെ ഇടവക വികാരി. താന്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നാണ് കോടനാട് പള്ളി വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ ഇപ്പോള്‍ പറയുന്നത്. പീഡനത്തെക്കുറിച്ച് തനിക്ക് നേരത്തേ അറിവുണ്ടായിരുന്നെന്ന നിലപാടാണ് ഫാ. നിക്കോളാസ് സ്വീകരിച്ചിരുന്നത്. രൂപതയ്ക്കും വത്തിക്കാനും അയച്ച പരാതികളില്‍ ഫലം കാണാത്തതിനാല്‍ ഈ വര്‍ഷം ജൂണ്‍ രണ്ടിന് കോടനാട് വികാരി അനുരഞ്ജന ശ്രമം നടത്തിയെന്നായിരുന്നു പുറത്തുവന്ന വിവരം. വികാരിയും കന്യാസ്ത്രീകളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നെന്നും ഫാ. നിക്കോളാസ് അറിയിച്ചു.

ബിഷപ്പിനെതിരെ ശക്തമായ തെളിവുണ്ടെന്നു മൂന്നുമാസം മുന്‍പു കന്യാസ്ത്രീ പറഞ്ഞിരുന്നുവെന്ന് ഫാ.നിക്കോളാസ് പറഞ്ഞു. ഒരു തെളിവുപോലും ഇതുവരെ തന്നെ കാണിച്ചിട്ടില്ല. അവര്‍ സഭാ ശത്രുക്കളാണ്. തെരുവില്‍ ഇറങ്ങുന്നതിനു മുന്‍പ് തെളിവു പൊലീസിന് നല്‍കേണ്ടിയിരുന്നു. അതു കൈമാറാന്‍ അവരെ വെല്ലുവിളിക്കുന്നെന്നും ഫാ. നിക്കോളാസ് അറിയിച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്