Main Menu

ബിഷപ്പിനെ മൂന്നാം ദിവസവും ചോദ്യം ചെയ്യല്‍ തുടരുന്നു; ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന; കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നു

കൊച്ചി/കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസവമാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലിലാണ് ചോദ്യം ചെയ്യല്‍.

അതേസമയം പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തുകയാണ്. കുറവിലങ്ങാട് മഠത്തിലെത്തിയാണ് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തുന്നത്.

അതിനിടെ ബിഷപ്പിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അറസ്റ്റ് മുന്നില്‍ കണ്ട് ബിഷപ്പിന്റെ അഭിഭാഷകര്‍ ജാമ്യാപേക്ഷ തയ്യാറാക്കി. ബിഷപ്പിന് നേരെ ആക്രമണം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്