Main Menu

ബിഷപ്പിനെതിരായ തെളിവുകള്‍ കൈവശമുണ്ടെന്ന് കന്യാസ്ത്രീയുടെ സഹോദരി; സമരം തകര്‍ക്കാന്‍ ഫ്രാങ്കോ മുളയ്ക്കല്‍ ശ്രമിക്കുന്നു

കൊച്ചി: ബിഷപ്പിനെതിരായ തെളിവുകള്‍ കൈവശമുണ്ടെന്ന് കന്യാസ്ത്രീയുടെ സഹോദരി. ഇടവക വികാരി നിക്കോളാസ് മണിപ്പറമ്പിലിനെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. തെളിവുകള്‍ ഏല്‍പ്പിക്കേണ്ടിടത്ത് ഏല്‍പ്പിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും കൊടുക്കേണ്ട കാര്യമില്ല. സമരം തകര്‍ക്കാന്‍ ഫ്രാങ്കോ മുളയ്ക്കല്‍ ശ്രമിക്കുന്നുവെന്നും കന്യാസ്ത്രീയുടെ സഹോദരി പറഞ്ഞു.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ താൻ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നാണ് കോടനാട് പള്ളി വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പിൽ ഇപ്പോൾ പറയുന്നത്. ബിഷപ്പിനെതിരെ ശക്തമായ തെളിവുണ്ടെന്നു മൂന്നുമാസം മുൻപു കന്യാസ്ത്രീ പറഞ്ഞിരുന്നു. ഒരു തെളിവുപോലും ഇതുവരെ തന്നെ കാണിച്ചിട്ടില്ല. അവർ സഭാ ശത്രുക്കളാണ്. തെരുവിൽ ഇറങ്ങുന്നതിനു മുൻപ് തെളിവു പൊലീസിനു നൽകേണ്ടിയിരുന്നു. അതു കൈമാറാൻ അവരെ വെല്ലുവിളിക്കുന്നെന്നും ഫാ. നിക്കോളാസ് അറിയിച്ചു.

പീഡനത്തെക്കുറിച്ച് തനിക്ക് നേരത്തേ അറിവുണ്ടായിരുന്നെന്ന നിലപാടാണ് ഫാ. നിക്കോളാസ് സ്വീകരിച്ചിരുന്നത്. രൂപതയ്ക്കും വത്തിക്കാനും അയച്ച പരാതികളിൽ ഫലം കാണാത്തതിനാൽ ഈ വർഷം ജൂൺ രണ്ടിന് കോടനാട് വികാരി അനുരഞ്ജന ശ്രമം നടത്തിയെന്നായിരുന്നു പുറത്തുവന്ന വിവരം. വികാരിയും കന്യാസ്ത്രീകളും ചർച്ചയിൽ പങ്കെടുത്തിരുന്നെന്നും ഫാ. നിക്കോളാസ് അറിയിച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്