Main Menu

ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷം ഫഹദ് ഫാസിലിന്റെ നായികയായി നിത്യ മേനോന്‍ എത്തുന്നു

കൊച്ചി: മലയാളത്തില്‍ തുടങ്ങി മറ്റു ഭാഷകളില്‍ സജീവമായപ്പോഴും സെലക്റ്റിവായി മാത്രം ചിത്രങ്ങള്‍ ചെയ്യുന്ന താരമെന്ന പരിവേഷമാണ് നിത്യ മേനോനുള്ളത്. ഒരിടവേളയ്ക്കു ശേഷം മികച്ച പ്രൊജക്റ്റുകളുമായി മലയാളത്തിലേക്ക് ശക്തമായൊരു തിരിച്ചുവരവ് നടത്തുകയാണ് നിത്യ. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണയാണ് നിത്യ മേനോന്‍ കേന്ദ്ര കഥാപാത്രമായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന കോളാമ്പിയുടെ സെറ്റിലാണ് ഇപ്പോള്‍ താരമുള്ളത്.

അടുത്ത വര്‍ഷം ഷൂട്ടിംഗ് ആരംഭിക്കുന്ന മറ്റൊരു മലയാള ചിത്രത്തിലും താനുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ നിത്യ. ഫഹദ് ഫാസിലിന്റെ നായികയായി നിത്യ എത്തുന്ന ചിത്രം ഫെബ്രുവരിയില്‍ ആരംഭിക്കും. ചിത്രത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. നേരത്തേ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിലെ ഫ്‌ളാഷ് ബാക്ക് പോര്‍ഷനിലാണ് ഫഹദും നിത്യയും ജോഡിയായി എത്തിയിട്ടുള്ളത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്