Main Menu

ബന്ധു നിയമന വിവാദത്തില്‍ ആരോപണങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യാം എന്ന് സ്പീക്കര്‍; കൂടുതല്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ പ്രതിപക്ഷം അത് പുറത്തുകൊണ്ടുവരട്ടെ

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ ആരോപണങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യാം എന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. കൂടുതല്‍ എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ പ്രതിപക്ഷം അത് പുറത്തു കൊണ്ട് വരട്ടെ. സര്‍ക്കാര്‍ ആവശ്യത്തിനുള്ള വിശദീകരണം നല്‍കിയിട്ടുണ്ടെന്നും ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.

പൊലീസ് ഉദ്യോഗസ്ഥയുടെ പ്രായം പരിശോധിച്ചു എന്ന വത്സന്‍ തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ നിയമത്തിന്റെ വഴിക്ക് നടക്കട്ടെയെന്നും സ്പീക്കര്‍ പറഞ്ഞു. ഭരണഘടനയെ അനുസരിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്