Main Menu

ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെ പിന്തുണച്ച് സിപിഐഎം; ആരോപണത്തില്‍ കഴമ്പില്ലെന്ന് സിപിഐഎം സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെ പിന്തുണച്ച് സിപിഐഎം. ആരോപണത്തില്‍ കഴമ്പില്ലെന്ന് സിപിഐഎം സെക്രട്ടേറിയറ്റ് വിലയിരുത്തി. നിയമനത്തില്‍ തെറ്റുപറ്റിയിട്ടില്ല. പരാതിയുള്ളവര്‍ കോടതിയില്‍ പോകട്ടേയെന്നും സിപിഐഎം സെക്രട്ടേറിയറ്റ് നിലപാടെടുത്തു.

അതേസമയം ബന്ധു നിയമന വിവാദത്തില്‍ അഴിമതി നടന്നിട്ടില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി കെ.ടി.ജലീല്‍ രംഗത്തെത്തി. അദീബിന്റെ നിയമനത്തില്‍ വീഴ്ചകള്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ചട്ടങ്ങള്‍ മാറ്റിയത് കൂടുതല്‍ ആളുകള്‍ അപേക്ഷിക്കാനാണ്. അദീബിന്റേത് ഒരു വര്‍ഷത്തേക്കുള്ള താല്‍ക്കാലിക നിയമനം മാത്രമാണ്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് മുന്‍പും നിയമനം നടന്നിട്ടുണ്ട്. അതുകൊണ്ട് വിജിലന്‍സ് ക്ലിയറന്‍സ് ആവശ്യമില്ല. ഉദ്യോഗസ്ഥനെ തിരിച്ചെടുത്തത് സാധാരണ നടപടിക്രമം മാത്രമാണ്. ആരോപണ വിധേയനായ യുഡി ക്ലര്‍ക്കിനെ തനിക്ക് ഒര്‍മ്മയില്ലെന്നും മന്ത്രി പറഞ്ഞു.

നിരവധി ക്രമക്കേടുകള്‍ നടത്തിയതിന് പിരിച്ചുവിട്ട ഉദ്യോഗസ്ഥനെ താന്‍ ഇടപെട്ട് തിരിച്ചെടുത്തിട്ടില്ല. കെ.എം.ഷാജി എംഎല്‍എയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. അനധികൃതമായി താന്‍ ഒന്നും ചെയ്തിട്ടില്ല. താന്‍ ചട്ടപ്രകാരം മാത്രമേ പ്രവര്‍ത്തിക്കു എന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

തദ്ദേശസ്വയംഭരണ വകുപ്പ് താന്‍ ഒഴിഞ്ഞിട്ട് ഏറെ നാളുകളായി. താന്‍ അനധികൃതമായി തിരിച്ചെടുത്തു എന്ന് ആരോപിക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥനായ രാമകൃഷ്ണനെ തനിക്കറിയില്ല. ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ വിവാദമായ നിയമനം താല്‍ക്കാലിക നിയമനമാണ്. അതിനാല്‍ വിജിലന്‍സ് പരിശോധന ആവശ്യമില്ലെന്നും കെ.ടി ജലീല്‍ തലശ്ശേരിയില്‍ വ്യക്തമാക്കി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്