Main Menu

ബന്ധുനിയമനം: കെ.ടി. ജലീലിനെതിരെ യൂത്ത് ലീഗ് കോടതിയിലേക്ക്

 

കോഴിക്കോട്: മന്ത്രി കെ ടി ജലീലിനെതിരായ ബന്ധുനിയമന വിവാദത്തില്‍ പ്രതിഷേധം വ്യാപിപ്പിക്കാനൊരുങ്ങി യൂത്ത് ലീഗ്. യോഗ്യതയുണ്ടായിട്ടും കെ.എസ്.എം.ഡി.എഫ്.സി.യില്‍ നിയമനം കിട്ടാത്തവരെ മുന്‍നിര്‍ത്തി കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിനെ കൂടി പങ്കെടുപ്പിച്ച് പ്രക്ഷോഭം ശക്തമാക്കുമെന്നും പി കെ ഫിറോസ് വ്യക്തമാക്കി.

സംസ്ഥാന മൈനോറിറ്റി ഡെവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികരയിലേക്ക് അപേക്ഷിച്ചവരില്‍ നിന്ന് തെരഞ്ഞെടുത്ത ഏഴില്‍ അഞ്ച് പേര്‍ക്കും മതിയായ യോഗ്യതയുണ്ടെന്നായിരുന്നു പി കെ ഫിറോസ് കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞത്. യോഗ്യത ഇല്ലാത്ത രണ്ട് പേരില്‍ ഒരാളാണ് മന്ത്രിയുടെ ബന്ധുവും നിലവിലെ ജനറല്‍ മാനേജരും ആയ കെടി അദീബ് എന്നാണ് ഫിറോസിന്റെ ആരോപണം. ഈ വിഷയത്തില്‍ പ്രക്ഷോഭം ശക്തമാക്കുന്നതിനൊപ്പം യൂത്ത് ലീഗ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന് പി കെ ഫിറോസ് പറഞ്ഞു.

കഴിഞ്ഞ ദിവസം കുടുംബശ്രീയിലെ നിയമനവുമായി ബന്ധപ്പെട്ടും യൂത്ത് ലീഗ് കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരുന്നു. കുടുംബശ്രീയില്‍ പ്രോഗ്രാം കോര്‍ഡിനേറ്ററായി റിയാസ് അബ്ദുള്ള എന്നയാളെ നിയമിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേരത്തെ വിജിലന്‍സിന് പരാതി കൊടുത്തിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതായി യൂത്ത് ലീഗ് ഭാരവാഹികള്‍ അറിയിച്ചത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്