Main Menu

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക ഏഴു വര്‍ഷത്തെ തടവു ശിക്ഷ

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയയ്ക്ക് അഴിമതി കേസില്‍ ഏഴു വര്‍ഷത്തെ തടവു ശിക്ഷ കൂടി ലഭിച്ചു.ഒന്നരക്കോടി രൂപയുടെ തിരിമറി നടത്തിയ കേസില്‍ അഞ്ചു വര്‍ഷത്തെ ശിക്ഷ ലഭിച്ചതിന് പുറമെ ആണിത്.ഫെബ്രുവരി മുതല്‍ അഴിമതിക്കേസില്‍ ഖാലിദ സിയ ജയിലിലാണ്.

ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ 31.5 മില്യണ്‍ ടാക്ക ( ഇന്ത്യന്‍ രൂപ ഏകദേശം രണ്ടു കോടി എഴുപത്തിരണ്ടു ലക്ഷം) വെട്ടിച്ചതിനാണ് കോടതി ഖാലിദയെ ശിക്ഷിച്ചത്.

പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്ത് മെയ് മാസത്തില്‍ ഖാലിദയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും മറ്റു കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ജയിലില്‍ തന്നെ കഴിയുകയായിരുന്നു. ഖാലിദ മൂന്നു തവണ ബംഗ്ലാദേശ് പ്രധാനമന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്