Main Menu

ഫൈനടച്ചും ലൈനടിക്കുമെന്നുറപ്പായി; ഗായത്രി സുരേഷിന്റെ ടിക്‌ടോക് വീഡിയോ വൈറല്‍

‘ഫൈനടച്ചും ലൈനടിക്കുമെന്നുറപ്പായി’ പാടി നടി ഗായത്രി സുരേഷ്. ടിക്ക് ടോക്കിലൂടെ താരം ആടിപ്പാടിയിരിക്കുന്നത് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറലായിരിക്കുകയാണ്. മലയാളികളുടെ പ്രിയതാരം ഗായത്രി സുരേഷ് അവതരിപ്പിച്ചിരിക്കുന്ന ടിക്ക് ടോക്ക് വീഡിയോയ്ക്ക് അഭിനന്ദന പ്രവാഹമാണ് ആരാധകരില്‍ നിന്നും എത്തിയിരിക്കുന്നത്. അഭിനേത്രി മാനസ രാധാകൃഷ്ണനൊപ്പമായിരുന്നു ഗായത്രിയുടെ കിടിലന്‍ പ്രകടനം.

‘ലൈനടിച്ചാല്‍ ഫൈനടിക്കും ന്ന് അച്ഛന്‍ പറഞ്ഞു’ എന്ന ഗാനത്തിനായിരുന്നു ടിക് ടോക്. സാരിയാണ് ഇരുവരുടെയും വേഷം. ഏതാനും സെക്കന്റുകള്‍ മാത്രമുള്ള വീഡിയോ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.

തൃശ്ശൂര്‍ സ്വദേശിനി ഗായത്രി 2014ലെ മിസ് കേരളയായിരുന്നു. കുഞ്ചാക്കോ ബോബന്‍ നായകനായ ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സിനിമയിലെത്തിയത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്