Main Menu

ഫെയ്സ്ബുക്കിൽ കുടുംബചിത്രം പങ്കുവച്ചു കാവ്യയുടെ ആദ്യഭര്‍ത്താവ് നിശാൽ ചന്ദ്രയും ഭാര്യയും; ചിത്രങ്ങള്‍ വൈറല്‍

കേസും പൊല്ലാപ്പുമായി കാവ്യയും ദിലീപും ഓടുമ്പോള്‍ കാവ്യയുടെ ആദ്യ ഭര്‍ത്താവ് നിശാല്‍ ചന്ദ്ര ഇടവേളയ്ക്കു ശേഷം ഫെയ്സ്ബുക്കിൽ കുടുംബചിത്രം പങ്കുവച്ചു.ഭാര്യ രമ്യക്കൊപ്പം സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രമാണ് നിശാൽ പങ്കുവച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത നിശാൽ വിവാഹ ശേഷം അമേരിക്കയിൽ സ്ഥിരതാമസമാണ്. തിരുവനന്തപുരം കുമാരപുരം ജ്യോതിയില്‍ ചന്ദ്രമോഹന്റെയും മണിയുടേയും മകന്‍ നിഷാല്‍ ചന്ദ്ര കുവൈറ്റ്‌ നാഷണല്‍ ബാങ്കിന്റെ ടെക്‌നിക്കല്‍ അഡ്വൈസറായിരുന്നു.

nishal-chandra2സോഫ്റ്റ്‌വെയർ വിദഗ്ധനായ നിശാലിന് അടുത്തിടെ ഗ്രീൻ കാർഡ് ലഭിച്ചിരുന്നു. കാവ്യാ മാധവനുമായുള്ള വിവാഹ മോചനത്തിനു ശേഷമാണ് നിശാൽ കുവൈറ്റിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്. കാവ്യയുമായുള്ള ബന്ധം വേര്‍പിരിഞ്ഞ ശേഷം  ചെങ്ങന്നൂർ ബുധനൂര്‍ എണ്ണക്കാട്‌ തെക്കേമഠത്തില്‍ സുരേന്ദ്രനാഥ സ്വാമിയുടെയും അനില എസ്‌ നാഥിന്റെയും മകള്‍ രമ്യ എസ്‌ നാഥിനെയാണ് നിശാല്‍ വിവാഹം ചെയ്തത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്