Main Menu

പ്രായത്തെ വെല്ലുന്ന ഫാഷനുമായി തായ്‌വാന്‍ മുത്തശ്ശി

ഫാഷന് വലുപ്പ ചെറുപ്പമില്ലെന്ന് ഈ മുത്തശ്ശിയെ കണ്ടാല്‍ നമുക്ക് മനസിലാകും. 88 വയസ്സിലും ഫാഷന്‍ വിട്ട് ഒരു കളിയില്ല ചൈനയിലെ തായ്‌വാന്‍കാരിയായ മൂണ്‍ലിന്. മൂണ്‍ലിന്‍0106 എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കയറി നോക്കിയാല്‍ അറിയാം മൂണ്‍ലിന്‍ എന്ന 88 വയസ്സുകാരിയുടെ സൗന്ദര്യ സങ്കല്‍പ്പത്തെക്കുറിച്ച്. പ്രായം ഒരിക്കലും ഈ സ്ത്രീയെ തളര്‍ത്തിയിട്ടില്ല. കൂടുതല്‍ ചെറുപ്പം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് മൂണ്‍ലിന്‍.

തന്റെ ഫാഷന്‍ സെന്‍സ് പുറംലോകത്തെ അറിയിക്കുകയാണ് അവര്‍ ചെയ്യുന്നത്. പ്രായവും ആരോഗ്യവും അവര്‍ക്കൊരു തടസമേയല്ല. ഏകദേശം 71,000 ഫേളോവേഴ്‌സാണ് മൂണ്‍ലിനിനുളളത്. ടീഷര്‍ട്ടിലും ഷോട്ട്‌സിലും 3/4 ജീന്‍സിലുമൊക്കെ സ്ട്രീറ്റ് വെയറിന്റെ പുതുഫാഷന്‍ ഇന്നത്തെ തലമുറയ്ക്ക് കാണിക്കുകയാണ് വാര്‍ദ്ധക്യത്തിലും ഇവര്‍ ചെയ്യുന്നത്.

സോഷ്യല്‍ മീഡിയയുടെ ആരാധനകഥാപാത്രമായിരിക്കുകയാണ് ഇവര്‍. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ പോലും വസ്ത്രങ്ങളിലെ അവരുടെ ഫാഷന്‍ ടിപ്‌സ് അനുകരിക്കാന്‍ ശ്രമിക്കും എന്ന് ഉറപ്പാണ്. ഫാഷന് പ്രായം ഒരു തടസ്സമല്ലായെന്നാണ് ഇതിലൂടെ മൂണ്‍ലിന്‍ നമുക്ക് കാണിച്ചുതരുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്