Main Menu

പ്രവാസി സംഘടനകളുടെ പേരുകള്‍ ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തു; പ്രതിഷേധവുമായി കുവൈറ്റ് പ്രവാസികള്‍

കുവൈറ്റില്‍ ഇന്ത്യന്‍ എംബസ്സി വെബ്‌സൈറ്റില്‍ നിന്നും പേര് നീക്കം ചെയ്തതിനെതിരെ പ്രവാസി സംഘടനകള്‍ രംഗത്ത്. മുന്നറിയിപ്പില്ലാതെ പേര് നീക്കം ചെയ്തതിനെതിരെ കുവൈറ്റിലെ പ്രവാസി സംഘടനകള്‍ കേന്ദ്രവിദേശകാര്യ മന്ത്രിക്ക് പരാതി നല്‍കി. കുവൈറ്റില്‍ നിരവധി വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പേരുകള്‍ മുന്നറിയിപ്പില്ലാതെ ഇന്ത്യന്‍ എംബസ്സി വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്‌തെന്നാണ് പരാതി.

നിലവില്‍ 3 വര്‍ഷം രജിസ്‌ട്രേഷന്‍ കാലാവധിയുള്ള ഒഎന്‍സിപി ഉള്‍പ്പടെയുള്ള സംഘടനകളെയാണ് ലിസ്റ്റില്‍നിന്ന് ഒഴിവാക്കിയത്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എന്‍സിപി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാര്‍ എംപി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുന്നൂറിലധികം പേരുകളുള്ള ലിസ്റ്റ് വെട്ടിച്ചുരുക്കി 68 സംഘടനകളെ മാത്രം ഉള്‍പ്പെടുത്തി എംബസി ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്