Main Menu

പ്രളയത്തില്‍ രക്ഷകരായ മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ അവഗണിക്കുന്നതായി പരാതി

തിരുവനന്തപുരം: കേരളത്തില്‍ ദുരിതം വിതച്ച പ്രളയത്തില്‍ രക്ഷകരായ മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ അവഗണിക്കുന്നതായി പരാതി. കേടായ എഞ്ചിന്‍ വളളങ്ങളുടെ അറ്റകുറ്റപ്പണിക്ക് മിക്കവര്‍ക്കും ധനസഹായം ഇതുവരെ ലഭിച്ചില്ല. സ്വന്തമായി വള്ളങ്ങള്‍ നന്നാക്കിയവര്‍ ബില്ലുകള്‍ സമര്‍പ്പിച്ച് മൂന്നാഴ്ച കഴിഞ്ഞു. തകര്‍ന്ന നൂറ്റി അമ്പതിലേറെ വള്ളങ്ങള്‍ കരയ്ക്കിരിക്കുകയാണ്.

തിരുവനന്തപുരം ജില്ലയിലെ കൃത്യമായ കണക്കുകള്‍ പോലും മത്സ്യഫെഡ് ഓഫീസിലില്ല. കൊല്ലത്ത് ഏഴും ആലപ്പുഴയില്‍ 110 ഉം വള്ളങ്ങളുടെ അറ്റകുറ്റപ്പണി അവശേഷിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത 669 ബോട്ടുകളില്‍ 454 എണ്ണം കേടായെന്നാണ് ഔദ്യോഗിക കണക്ക്. സ്വകാര്യയാഡുകളില്‍ അറ്റകുറ്റപ്പണി നടത്തിയവര്‍ ബില്ലുകള്‍ സമര്‍പ്പിച്ചെങ്കിലും തുക അനുവദിക്കാനുള്ള നടപടിക്രമങ്ങള്‍ ഇഴയുകയാണ്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്