Main Menu

പ്രളയക്കെടുതി: ആദ്യ കേന്ദ്രസംഘം റിപ്പോര്‍ട്ട് നല്‍കി

ന്യൂഡല്‍ഹി: സംസ്ഥാനത്തെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ആദ്യ കേന്ദ്രസംഘം റിപ്പോര്‍ട്ട് നല്‍കി. കേരളത്തിന് 600 കോടിക്ക് അര്‍ഹതയുണ്ടെന്ന് റിപ്പോര്‍ട്ട്. കേരളം ചോദിച്ചത് 820 കോടിയാണ്. ജൂലൈ 31 വരെയുള്ള സാഹചര്യമാണ് സംഘം പഠിച്ചത്. പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ആദ്യ നഷ്ടത്തിനുള്ള ധനസഹായമാണ്. പുനരധിവാസ പാക്കേജില്‍ ആശയക്കുഴപ്പം ഉണ്ട്. തുടര്‍സഹായത്തിനുള്ള കേന്ദ്ര നടപടി വൈകുന്നു.

അതേസമയം, നാശനഷ്ടത്തിന്റെ കണക്ക് പരിശോധിച്ചതിനു ശേഷം കൂടുതല്‍ സഹായം നല്‍കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. യുഎഇ വാഗ്ദാനം ചെയ്ത 700 കോടിയുടെ സഹായ വാഗ്ദാനം കേന്ദ്രം നിരസിച്ചതു വിവാദമായതിനു പിന്നാലെയാണ് ആഭ്യന്തരമന്ത്രാലയം വിശദീകരണം നല്‍കിയിരിക്കുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്