Main Menu

പ്രമുഖ ബോളിവുഡ് സംവിധായിക കല്‍പ്പന ലാജ്മി അന്തരിച്ചു

മുംബൈ: പ്രമുഖ ബോളിവുഡ് സംവിധായിക കല്‍പ്പന ലാജ്മി (64) അന്തരിച്ചു. മുംബയിലായിരുന്നു അന്ത്യം. വൃക്ക രോഗ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സ്ത്രീ പ്രാധാന്യമുള്ള അനേകം ചിത്രങ്ങള്‍ കല്‍പ്പന സംവിധാനം ചെയ്തിട്ടുണ്ട്.

റുഡാലി, ചിംഗാരി, ഏക് പല്‍, ദമന്‍ എന്നിവ കല്‍പ്പനയുടെ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ചിലതാണ്. പ്രശസ്ത ഗായകന്‍ ഭൂപന്‍ ഹസാരികയെയാണ് കല്‍പ്പന ജീവിത പങ്കാളിയായി സ്വീകരിച്ചത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്