Main Menu

പ്രതിഷേധം ശക്തമാകുന്നു; ആചാരം ലംഘിച്ചാല്‍ നടയടയ്ക്കാന്‍ തന്ത്രിക്ക് പന്തളം കൊട്ടാരത്തിന്റെ നിര്‍ദേശം; ഐജി പ്രതിഷേധക്കാരോട് ചര്‍ച്ച നടത്തി

ശബരിമല:  അയ്യപ്പഭക്തരുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധത്തിനിടയിലൂടെ കനത്ത പൊലീസ് സുരക്ഷയില്‍ യുവതികള്‍ വലിയ നടപ്പന്തലിനു സമീപത്തേക്ക് എത്തി. യുവതികളെ തടയാനായി നിലത്തു കിടന്നാണ് ഭക്തരില്‍ ഭൂരിഭാഗത്തിന്റെയും പ്രതിഷേധം. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ 150 ഓളം പൊലീസുകാരാണ് യുവതികള്‍ക്ക് സംരക്ഷണമൊരുക്കുന്നത്. മലയാളിയായ യുവതി ഇരുമുടിക്കെട്ടുമായിട്ടാണു സന്നിധാനത്തേക്ക് നീങ്ങുന്നത്. യുവതികളെത്തുന്നത് അറിഞ്ഞതോടെ സന്നിധാനത്ത് വലിയ നടപ്പന്തലിനു മുന്നില്‍ വലിയ പ്രതിഷേധം ശക്തമാവുകയാണ്. നൂറുകണക്കിനു വരുന്ന ഭക്തര്‍ നാമജപങ്ങളുമായി സന്നിധാനത്ത് അണിനിരന്നിരിക്കുകയാണ്. കുട്ടികളെ മുന്നില്‍ അണിനിരത്തിയാണ് പ്രതിഷേധം നടത്തുന്നത്.

അതേസമയം സന്നിധാനത്ത് ആചാരലംഘനം നടക്കുകയാണെങ്കില്‍ നടയടച്ച് താക്കോല്‍ ഏല്‍പ്പിക്കണമെന്ന് തന്ത്രി കണ്ഠരര് രാജീവരിന് പന്തളം കൊട്ടാരം നിര്‍ദേശം നല്‍കി. പന്തളം കൊട്ടാര നിര്‍വാഹകസമിതി സെക്രട്ടറി വി.എന്‍.നാരായണ വര്‍മയാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.

പ്രതിഷേധക്കാരെ പിന്തിരിപ്പിക്കുവാനായി ഐജി എസ്.ശ്രീജിത്ത് ചര്‍ച്ചയും നടത്തിയിരുന്നു. പ്രതിഷേധക്കാരോട് സംസാരിച്ച ഐജി സമാധാനപരമായി പിരിഞ്ഞു പോകണമെന്നും, നിങ്ങളെ ഉപദ്രവിക്കാന്‍ വന്നവരല്ല. നിയമത്തിന്റെ നിയോഗം നടപ്പാക്കാന്‍ ബാധ്യത പൊലീസിനുണ്ട്. പൊലീസിന്റെ ബുദ്ധിമുട്ടും മനസ്സിലാക്കണം്. വിശ്വാസം മാത്രമല്ല നിയമവും സംരക്ഷിക്കേണ്ട ബാധ്യത പൊലീസിനുണ്ട്. അതുകൊണ്ട് സമാധാനപരമായി പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടു ആവശ്യപ്പെട്ടു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്