Main Menu

പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കാനാകില്ലെന്ന് സ്പീക്കര്‍; സ്പീക്കറുടെ നടപടി ഇരട്ടത്താപ്പെന്ന് ചെന്നിത്തല

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡിമരണത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. വി.ഡി.സതീശനാണ് നോട്ടീസ് നല്‍കിയത്. മുന്‍ എസ്പി എ.വി.ജോര്‍ജിന് ക്ലീന്‍ചിറ്റ് നല്‍കിയത് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കേസന്വേഷണം പൂര്‍ണമായും അട്ടിമറിക്കപ്പെടുന്ന സാഹചര്യമാണിപ്പോള്‍. കേസിലെ മുഴുവന്‍ പ്രതികളും രക്ഷപ്പെടുന്ന അവസ്ഥയാണെന്നും പ്രതിപക്ഷം പറഞ്ഞു. നിയമോപദേശം അടിയന്തരപ്രമേയമായി പരിഗണിക്കാനാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. ആദ്യ സബ്മിഷനായി ഉന്നയിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞു.

വരാപ്പുഴ കേസ് സഭയില്‍ ഉന്നയിക്കാനേ സര്‍ക്കാര്‍ സമ്മതിക്കുന്നില്ലെന്നും അടിയന്തരപ്രമേയം പ്രതിപക്ഷത്തിന്റെ അവകാശമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എ.വി.ജോര്‍ജിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണിത്. നിയമോപദേശം എഴുതിവാങ്ങി എ.വി.ജോര്‍ജിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. അടിയന്തരപ്രമേയം പരിഗണിക്കാത്ത സ്പീക്കറുടെ നടപടി ഇരട്ടത്താപ്പാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലോക്കപ്പ് മരണത്തെ ലാഘവത്തോടെ കാണുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തിലെ ആദ്യത്തെ ലോക്കപ്പ് മരണമല്ല ശ്രീജിത്തിന്റേത്. ഏതെങ്കിലും നിയമസംവിധാനം ഇടപെട്ടതിന് ശേഷമല്ല സര്‍ക്കാര്‍ ഇടപെട്ടത്. ഗൗരവമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്