Main Menu

പോലീസ് സേനയിലെ ദാസ്യ പണി; നടപടി തുടങ്ങി

പോലീസ് സേനയിലെ ദാസ്യ പണി വിവാദത്തില്‍ അടിയന്ത നടപടികള്‍ തുടങ്ങി ക്യാമ്പ് ഫോളോവര്‍മാരുടെ കണക്കെടുപ്പ് തുടങ്ങി. ഇന്ന് ഉച്ചയ്ക്ക് മുമ്പ് എല്ലാ ജില്ലാ മേധാവികളും ഇത് സംബന്ധിച്ച കണക്ക് നല്‍കണം. എഡിജിപി ആനന്ദകൃഷ്ണനാണ് ഇത് സംബന്ധിച്ച ഉത്തരവ് നല്‍കിയത്.

മകള്‍ പോലീസ് ഡ്രൈവറെ ആക്രമിച്ചെന്ന വിവാദത്തില്‍ ബറ്റാലിയന്‍ മേധാവി സുദേഷ് കുമാറിനെ തത്സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പെണ്‍കുട്ടി ആക്രമിച്ച പോലീസുകാരന്‍ ഗവാസ്കറുടെ കഴുത്തിലെ കശേരുക്കളില്‍ ചതവ് കണ്ടെത്തിയതിന് പിന്നാലെയാണ് സുദേവ് കുമാറിനെ മാറ്റിയത്. ഉദ്യോഗസ്ഥര്‍മാര്‍ക്കും മന്ത്രിമാര്‍ക്കും ഒപ്പമുള്ള പോലീസുകാരുടേയും കണക്ക് എടുക്ക് എടുക്കുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ്ക്ക് മുമ്പ് കണക്ക് ഹാജരാക്കണമെന്നാണ് റിപ്പോര്‍ട്ട്



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്