Main Menu

പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ടോമിന്‍ തച്ചങ്കരിയെ മാറ്റി

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് സമഗ്ര അഴിച്ചുപണി. പൊലീസ് ആസ്ഥാനത്തെ എഡിജിപിയായ ടോമിന്‍ ജെ. തച്ചങ്കരിയെ ഫയര്‍ഫോഴ്‌സ് മേധാവിയായും ഫയര്‍ഫോഴ്‌സ് മേധാവിയായിരുന്ന ഡി.ജി.പി. റാങ്കിലുള്ള എ. ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവിയായും മാറ്റിനിയമിച്ചു.

എഡിജിപി മുതല്‍ എസ്പി വരെയുള്ളവരെയാണു മാറ്റിയത്. തച്ചങ്കരിയുടെ സ്ഥാനത്ത് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപിയായി ഗതാഗത കമ്മിഷണര്‍ എസ്.ആനന്ദകൃഷ്ണനെ നിയമിച്ചു. വിജിലന്‍സ് എഡിജിപി അനില്‍കാന്താണു പുതിയ ഗതാഗതകമ്മിഷണര്‍. സര്‍ക്കാരിന്റെ വിശ്വസ്തനായാണു എഡിജിപി ടോമിന്‍ തച്ചങ്കരി അറിയപ്പെടുന്നത്.

ക്രൈംബ്രാഞ്ച് മേധാവി നിതിന്‍ അഗര്‍വാളിനെ വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് എഡിജിപി ആയിമാറ്റി. ഇന്റലിജന്‍സിലും കാര്യമായ അഴിച്ചുപണിയുണ്ട്. ഇന്റേണല്‍ സെക്യൂരിറ്റി ഐജിയായി വിനോദ് കുമാറിനെ നിയമിച്ചു. വി.ലക്ഷ്മണ്‍ സെക്യൂരിറ്റി ഐജിയായി തുടരും. ഇന്റലിജന്‍സില്‍ നിന്നു ഐജി ഇ.ജയരാജനെ ക്രൈംബ്രാഞ്ചിലേക്കു മാറ്റി. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് അന്വേഷിക്കുന്ന സംഘത്തലവന്‍ ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിനെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐജിയാക്കി. ഇതിനു പുറമെ ക്രമസമാധാന ചുമതലയുള്ള ജില്ലാ പൊലീസ് മേധാവികളേയും കമ്മിഷണര്‍മാരേയും വ്യാപകമായി മാറ്റിയതായി സൂചനയുണ്ട്. സിഐമാരെയും സ്ഥലംമാറ്റിയിട്ടുണ്ട്.

പൊലീസ്​ ആസ്ഥാനത്ത്​ എസ്​.പിയായിരുന്ന രാഹുൽ ആർ. നായർ തൃശൂരും പി. പ്രകാശ്​ തിരുവനന്തപുരത്തും സിറ്റി പൊലീസ്​ കമീഷണർമാരാകും. യതീഷ്​ചന്ദ്ര തൃശൂർ റൂറൽ എസ്​.പിയാകും. തിരുവനന്തപുരം ഡി.സി.പി അരുൾ ബി.കൃഷ്​ണ വയനാട്​ എസ്​.പിയാകും. കൊല്ലം റൂറൽ എസ്​.പിയായി ബി. അശോകനെയും ആലപ്പുഴയിൽ എസ്​. സു​േരന്ദ്രനെയും​ നിയമിച്ചു​. പി. ജയദേവ്​ തിരുവനന്തപുരത്തും മെറിൻ ജോസഫ്​ കോഴിക്കോടും കറുപ്പുസ്വാമി എറണാകുളത്തും ക്രമസമാധാന ചുമതലയുള്ള ഡി.സി.പിമാരാകും.

എസ്​.പിമാരായ ജെ. ജയന്തനെ ​െഎ.സി.ടിയില​ും രാജ്​പാൽ മീണയെ ക്രൈംബ്രാഞ്ചിലും കെ.കെ. ജയമോഹനെ ഇ​േൻറണൽ സെക്യൂരിറ്റിയിലും എൻ. വിജയകുമാറിനെ പൊലീസ്​ ആസ്ഥാനത്ത്​ എ.​െഎ.ജി-2 ആയും ​േതാംസൻ ജോസിനെ ഇന്ത്യൻ റിസർവ്​ ബറ്റാലിയനിലും വി. ഗോപാലകൃഷ്​ണനെ ​എ.​െഎ.ജി ഒന്നിലും പി.എസ്. ഗോപിയെ കെ.എ.പി രണ്ടിലും ജെ. ഹേമചന്ദ്രനാഥിനെ പൊലീസ്​ ആസ്ഥാനം എസ്​.പിയായും വി.എം. മുഹമ്മദ്​റാഫിയെ വിജിലൻസിലുമാണ്​ നിയമിച്ചിട്ടുള്ളത്​. ​ വരും ദിവസങ്ങളിൽ വീണ്ടും പൊലീസ്​ തലപ്പത്ത്​ മാറ്റങ്ങൾ വരുമെന്ന സൂചനയാണ്​ ആഭ്യന്തരവകുപ്പിൽനിന്ന്​ ലഭിക്കുന്നത്​.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്