Main Menu

പൊലീസുകാരെ സാലറി ചലഞ്ചില്‍ പങ്കെടുപ്പിക്കാന്‍ വിചിത്രവാദങ്ങളുമായി പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍

കാസര്‍ഗോഡ്: പൊലീസുകാരെ സാലറി ചലഞ്ചില്‍ പങ്കെടുപ്പിക്കാന്‍ വിചിത്രവാദങ്ങളുമായി പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍. സ്ഥാനക്കയറ്റങ്ങളും ആനുകൂല്യങ്ങളും സര്‍ക്കാരിന്റെ ഔദാര്യമെന്ന് സൂചിപ്പിച്ചുകൊണ്ട് കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിയാണ് സര്‍ക്കുലര്‍ ഇറക്കിയത്.

തെറ്റുചെയ്യുന്നവരെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നത് സര്‍ക്കാരിന്റെ മഹാമനസ്‌കത. സര്‍ക്കാര്‍ ചിലവില്‍ ശബരിമല ദര്‍ശനം നടത്താന്‍ കഴിയുന്നത് ദൈവകൃപ. ശവസംസ്‌കാരത്തില്‍ ബ്യൂഗിള്‍ മുഴക്കുന്നത് മറ്റൊരിടത്തും കിട്ടാത്ത ആദരം എന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇക്കാര്യങ്ങള്‍ ചിന്തിച്ച് ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്നുമാണ് എസ്പി സര്‍ക്കുലറിലൂടെ പറയുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്