Main Menu

പേ ടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍

നോയ്ഡ: പേ ടിഎം സ്ഥാപകനായ വിജയ് ശേഖര്‍ ശര്‍മയുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍.

സോണിയ ധവാന്‍,ദേവേന്ദര്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.സോണിയ ധവാന്‍ ദീര്‍ഘകാലം ശര്‍മയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്നു. ദേവേന്ദര്‍ കുമാര്‍ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലുമായിരുന്നു.
സോണിയയുടെ ഭര്‍ത്താവ് രൂപക് ജെയിനും പോലീസ് കസ്റ്റഡിയിലാണ്. കേസില്‍ ഉള്‍പ്പെട്ട നാലാമനെ പോലീസ് തിരയുന്നുണ്ട്.

30 വയസ്സുകാരിയായ സോണിയ 2010ല്‍ പേ ടിഎം സ്ഥാപിച്ചതുമുതല്‍ ശര്‍മയോടൊപ്പം ജോലി ചെയ്തുവരികയായിരുന്നു.സെക്രട്ടറിയായിരുന്നപ്പോള്‍ ശര്‍മയുടെ ലാപ്‌ടോപ്പ്, ഫോണ്‍, ഡെസ്‌ക് ടോപ്പ് എന്നിവയില്‍നിന്ന് സോണിയ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നെന്ന് പറയുന്നു. പിന്നീട് ഇതുകാണിച്ച് 20 കോടി രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്.

ഫോണില്‍ വിളിച്ച് സെപ്റ്റംബര്‍ 20നാണ് ശര്‍മയെ ബ്ലാക്ക് മെയില്‍ ചെയ്തത്. രോഹിത് ചോപാല്‍ എന്ന് പരിചയപ്പെടുത്തിയ ആളാണ് തന്നെ വിളിച്ചതെന്ന് ശര്‍മ പറഞ്ഞു. തുടര്‍ന്ന് ശര്‍മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്