Main Menu

പെട്രോള്‍ വില വര്‍ദ്ധനവില്‍ കണ്ണന്താനം പറയുന്നത് പരമാര്‍ത്ഥമെന്ന് കുമ്മനം; വിവാദമാക്കേണ്ടതായി പരാമര്‍ശത്തില്‍ ഒന്നുമില്ല

തിരുവനന്തപുരം: പെട്രോള്‍ വില വര്‍ദ്ധനവില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറയുന്നത് പരമാര്‍ത്ഥമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. വിവാദമാക്കേണ്ടതായി പരാമര്‍ശത്തില്‍ ഒന്നുമില്ല. നികുതിയിലൂടെ ലഭിക്കുന്ന പണം പദ്ധതികള്‍ക്കായി വിനിയോഗിക്കുന്നുവെന്നാണ് പറഞ്ഞത്. കേള്‍ക്കുന്നവര്‍ക്ക് പല രീതിയില്‍ വ്യാഖ്യാനിക്കാമെന്നും കുമ്മനം പറഞ്ഞു.ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് കുമ്മനം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

എല്ലാവര്‍ക്കും ഭക്ഷണ സ്വാതന്ത്ര്യം വേണമെന്നാണ് ബിജെപിയുടെ നിലപാടെന്ന് . ന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തല്‍ ബിജെപിയുടെ നിലപാടല്ല.

വിവി രാജേഷിനെതിരായ നടപടി റിപ്പോര്‍ട്ട് ചോര്‍ത്തിയതിനാണോ എന്ന് പറയാനാകില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. ആണെന്ന് പറയുന്നവര്‍ യഥാര്‍ഥ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവരട്ടെ.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്