Main Menu

പെട്രോള്‍ വില കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

ന്യൂഡൽഹി: ഇന്ധനവില വരുംദിവസങ്ങളിൽ കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. പെട്രോൾ, ഡീസൽ വില പിടിച്ചുനിർത്താനായി ചരക്കു സേവന നികുതിയുടെ (ജിഎസ്ടി) പരിധിയിൽ കൊണ്ടുവരാനാണു സർക്കാർ ഉദ്ദേശിക്കുന്നത്. ഇതു വിലയിൽ വ്യത്യാസം കൊണ്ടുവരും. ക്രൂഡോയിൽ വില ഉയർന്നതാണു പെട്രോൾ വില കൂടാൻ കാരണം. വരുംദിവസങ്ങളിൽ ക്രൂഡോയിൽ വില കുറയുമെന്നാണു നിഗമനം. ദിവസേനയുള്ള ഇന്ധനവില നിർണയം സുതാര്യമാണെന്നും ധർമേന്ദ്ര പ്രധാൻ അറിയിച്ചു.

ഇർമ ചുഴലിക്കാറ്റും പെട്രോൾ വിലയിൽ വർധനവുണ്ടാക്കിയെന്നു മന്ത്രി അറിയിച്ചു. ടെക്സസിലുണ്ടായ ചുഴലിക്കാറ്റ് എണ്ണ ഉത്പാദനത്തിൽ 13% കുറവുവരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുമേഖലാ എണ്ണക്കമ്പനികളുടെ പ്രതിനിധികളുടെ യോഗത്തിനുശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പെട്രോൾ വില അനുദിനം വർധിക്കുന്നതിൽ രാജ്യമെങ്ങും പ്രതിഷേധം ശക്തമായിരുന്നു. ഇതേത്തുടർന്നാണു മന്ത്രിയുടെ വിശദീകരണം.

പ്രതിദിനം മാറ്റം നിലവില്‍ വന്നതോടെ കഴിഞ്ഞ ജൂലൈ മുതല്‍ പെട്രോള്‍ ലിറ്ററിന് വര്‍ധിച്ചത് ആറ് രൂപയായിരുന്നു. മൂന്ന് വര്‍ഷത്തിനിടെ ഏറ്റവുമുയര്‍ന്ന നിരക്കാണ് കഴിഞ്ഞ ദിവസം പെട്രോളിന് ഈടാക്കിയത്. പുതിയ വില നിര്‍ണയ സംവിധാനം നിലവില്‍ വന്ന ജൂലൈ മുതല്‍ പെട്രോളിന് ആറ് രൂപയും ഡീസലിന് 3.67 രൂപയും വര്‍ധിച്ചു. ഈ മാസം മാത്രം 3.74 രൂപയാണ് വര്‍ധിച്ചത്. ആഗസ്റ്റ് മാസം എല്ലാ ദിവസവും പെട്രോള്‍ വില കൂടി. ഡീസല്‍ വിലയും വര്‍ധിക്കുകയാണ്



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്