Main Menu

പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കാന്‍ വിഢിയല്ല; വാര്‍ത്ത നിഷേധിച്ച് പ്രകാശ് രാജ്

ബംഗളൂരു:  മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ച് താന്‍ ദേശീയ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് നടന്‍ പ്രകാശ് രാജ്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് വാര്‍ത്ത നിഷേധിച്ച് പ്രകാശ് രാജ് രംഗത്തെത്തിയത്.

‘ദേശീയ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കാന്‍ ഞാന്‍ വിഢിയല്ല. അതെന്റെ കഴിവിനു ലഭിച്ച അംഗീകാരമാണ്. ഞാനതില്‍ ഏറെ അഭിമാനിക്കുകയും ചെയ്യുന്നു’- പ്രകാശ് രാജ് പറഞ്ഞു.

ഗൗരി ലങ്കേഷ് വധം ആഘോഷിക്കുന്നവര്‍ക്കെതിരെ നരേന്ദ്ര മോഡി സ്വീകരിക്കുന്ന മൗനം തന്നെ ആശങ്കപ്പെടുത്തുന്നു എന്നാണ് പൊതു പരിപാടിയില്‍ പറഞ്ഞതെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

പ്രധാനമന്ത്രിയ്‌ക്കെതിരെ പറഞ്ഞ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. പ്രകാശ് രാജ് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ ഗൗരി ലങ്കേഷിന്റെ മരണം ആഘോഷിക്കുന്നവരില്‍ കൂടുതലും മോഡിയെ പിന്തുടരുന്നവരാണെന്നും അദ്ദേഹം ഇവര്‍ക്കെതിരെ ഒരക്ഷരം മിണ്ടുന്നില്ല എന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും വീഡിയോയില്‍ അദ്ദേഹം പറയുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്